ഒരു മീറ്റർ ഉയരമുള്ള ജുൻജുൻ; മൃഗശാലയുടെ പ്രിയപ്പെട്ടവൻ, സോഷ്യൽമീഡിയ താരം

Mail This Article
ഷാങ്ഹായ് മൃഗശാലയിൽ എത്തുന്നവർ ആദ്യം തേടുന്നത് സമൂഹമാധ്യമങ്ങളിൽ താരമായ ഒരു കുഞ്ഞൻ കരടിയെയാണ്. പേര് ജുൻജുൻ. ഒരു മീറ്റർ ഉയരവും 35 കിലോയുമുള്ള ജുൻജുന് കഴിഞ്ഞ ദിവസമായിരുന്നു ഒന്നാം പിറന്നാൾ. അതിഗംഭീരമായാണ് മൃഗശാല അധികൃതർ കരടിക്കുഞ്ഞിന്റെ പിറന്നാൾ ആഘോഷമാക്കിയത്. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ജുൻജുനിന്റെ അച്ഛനും അമ്മയും മൃഗശാലയിൽ തന്നെയുണ്ട്. കരടി ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. തവിട്ടുനിറത്തിൽ കാണപ്പെടുന്ന കരടിക്കുഞ്ഞിനെ കണ്ടാൽ ഒരു നായക്കുട്ടിയാണെന്നേ ആദ്യ നോട്ടത്തിൽ തോന്നൂ. ഇഷ്ടഭക്ഷണം ആപ്പിളും തേനുമാണ്. കളിക്കാൻ നിറയെ കളിപ്പാട്ടങ്ങളും മൃഗശാല അധികൃതർ ജുൻജുന് നൽകിയിട്ടുണ്ട്. ഓടിനടക്കുന്ന കരടക്കുഞ്ഞ് എത്രനേരം വേണമെങ്കിലും സന്ദർശകർക്കു മുൻപിൽ നിൽക്കാൻ തയാറാണെന്ന് മൃഗശാല ജീവനക്കാരി യാങ് ജുൻജീ പറയുന്നു.