ADVERTISEMENT

അനന്ത് അംബാനിയുടെ വന്‍താര 20 ആനകളെകൂടി വരവേല്‍ക്കാനൊരുങ്ങുന്നു. അരുണാചല്‍പ്രദേശിലെ തടിവ്യവസായമേഖലയില്‍ (കൂപ്പുകളില്‍) ചൂഷണത്തിനിരയായി കഴിയുകയായിരുന്ന 20 ആനകളെയാണ് വന്‍താരയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയത്. 10 കൊമ്പനാന, 8 പിടിയാന, രണ്ട് കുട്ടിയാനകള്‍ എന്നിവയടങ്ങുന്ന സംഘത്തെയാണ് വൻതാരയിലെത്തിക്കുന്നത്.

സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ത്രിപുര ഹൈക്കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ആനകളുടെ നിലവിലെ ഉടമസ്ഥരുടെ സമ്മതത്തോടെയാണ് അവയെ വന്‍താരയിലെത്തിക്കുന്നത്. വന്‍താരയിലെത്തുന്ന ആനകള്‍ക്ക് ഇനി ചങ്ങലകളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

English Summary:

20 Elephants Rescued from Exploitation Find New Home at Anant Ambani's Vanthara

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com