ADVERTISEMENT

എല്ലാ രാജ്യങ്ങളിലും അവധിദിനങ്ങളുണ്ട്, ജപ്പാനിലുമുണ്ട്. എന്നാൽ ജപ്പാനിൽ വ്യത്യസ്തമായൊരു അവധി കൂടിയുണ്ട്. യമാ നോ ഹി ! ദേശീയ പർവത ദിനമായ ഓഗസ്റ്റ് 11ന് ആണിത്. ജപ്പാന്റെ പൊതു അവധിദിനങ്ങളിൽ ഏറ്റവും അവസാനം പ്രഖ്യാപിച്ച ഈ അവധി ആഘോഷിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി.

മലകളുമായി ഏറെ അടുപ്പമുള്ള രാജ്യമാണ് ജപ്പാൻ. ഇവിടത്തെ ഭൂപ്രകൃതിയിൽ 70 ശതമാനവും പർവതമേഖലയാണ്. മൗണ്ട് ഫുജി, മൗണ്ട് ടേറ്റ്, മൗണ്ട് ഹാക്കു തുടങ്ങിയ പ്രശസ്ത പർവതങ്ങളെല്ലാം ജപ്പാനിലാണുള്ളത്. ജപ്പാനിലെ പ്രാചീന സംസ്കാരം മലകൾക്കു വലിയ ആത്മീയ പ്രാധാന്യവും കൽപിക്കുന്നു. അതിനാലാണ് ദേശീയ പർവതദിനത്തിന് ജപ്പാൻ അവധി കൊടുത്തത്. 

ലോകത്ത് ഏറ്റവും കൂടുതൽ പൊതു അവധികളുള്ള രാജ്യം നേപ്പാളാണ്. 43 പൊതു അവധികൾ. രു സാമ്പത്തിക വർഷത്തിൽ വാരാന്ത്യ അവധികളും വെക്കേഷനുകളുമൊക്കെ കൂട്ടാതെയാണിത്. മ്യാൻമറാണ് അവധികളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. 32 അവധികളാണ് പ്രതിവർഷം ഇവിടെ. ചില രാജ്യങ്ങളിൽ പൊതുഅവധികൾ വളരെ കുറവാണ്. ഉദാഹരണം മെക്സിക്കോ. എട്ട് പൊതു അവധികളാണ് ഇവിടെ ശരാശരി പ്രതിവർഷം ആളുകൾക്ക് കിട്ടുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോർ, ബ്രിട്ടൻ, ബ്രസീൽ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ശരാശരി അവധികൾ കുറവാണ്. ചൈനയിൽ ശരാശരി 11 അവധികളാണുള്ളത്. ആഗോളതലത്തിൽ ഏറ്റവും കൂടുതലുള്ള പൊതു അവധിയാണ് പുതുവത്സരദിനം. ജനുവരി ഒന്നിനു പലരാജ്യങ്ങളിലും പൊതുഅവധിയാണ്. 

English Summary:

Yama no Hi: Japan's Unique National Mountain Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com