കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് നിയമം വേണം: ലിസിപ്രിയ കംഗുജം

Mail This Article
കൊച്ചി∙ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് പാർലമെന്റിൽ നിയമം പാസാക്കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കംഗുജം. താപനിലയങ്ങളില്ലാത്ത ഭൂമിയാണ് താൻ സ്വപ്നം കാണുന്നതെന്ന് പതിമൂന്നുകാരി പറഞ്ഞു. ജെയിൻ സർവകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ 'നല്ലനാളേക്കുവേണ്ടി ഒന്നിച്ചുള്ള പ്രയാണം' എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് അഞ്ച് കാര്യങ്ങൾ ഉടൻ നടപ്പാക്കണമെന്ന് ലിസിപ്രിയ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കുക, പാരിസ്ഥിതിക വിദ്യാഭ്യാസം നൽകുന്നതിനായി പ്രത്യേക കോഴ്സുകൾ രൂപീകരിക്കുക, ഒരു വിദ്യാർഥി 10 മരങ്ങൾ നടുക, ഖനനം അവസാനിപ്പിക്കുക, കാലാവസ്ഥാ നാശത്തിന് പണം ഈടാക്കുക. എന്നിവയാണത്.
താപനിലയങ്ങളില്ലാത്ത ഭൂമിയാണ് തന്റെ സ്വപ്നം. പാഠ്യപദ്ധതികളിൽ മാറ്റം ഉണ്ടാവേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള മാർഗങ്ങൾ ഉൾപ്പെടുത്തിയ സിലബസ് വിദ്യാർഥികളെ പഠിപ്പിക്കണം. ജെയിൻ പോലുള്ള സർവകലാശാലകൾ പരീക്ഷ നടത്തുമ്പോൾ കുട്ടികളെ മരങ്ങൾ നടാൻ പ്രേരിപ്പിക്കണമെന്നും മരങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പായാൽ മാത്രമേ കോഴ്സ് പൂർത്തിയാക്കാൻ അനുവദിക്കാവൂ എന്നും ലിസിപ്രിയ പറഞ്ഞു.