ADVERTISEMENT

വീടുകളിലും പറമ്പുകളിലും പതുങ്ങിയിരിക്കുന്ന പാമ്പുകളെ പിടികൂടുന്ന നിരവധി ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാകും. പലപ്പോഴും ഭയാനകമാണ് ആ കാഴ്ചകൾ. അത്തരത്തിൽ വെള്ളത്തിൽ നിന്നും ഒരു കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടുന്ന കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാലത്തിനടിയിൽ കിടന്ന പെരുമ്പാമ്പിനെ യുവാവ് പിടിച്ച് കരയിലേക്ക് ഇടുകയായിരുന്നു.

പാമ്പിനെ പിടികൂടുന്നത് കാണാൻ പാലത്തിനു മുകളിൽ നിരവധിപ്പേർ എത്തിയിരുന്നു. പാമ്പുപിടിത്തക്കാരനായ ഒരു യുവാവ് പാലത്തിനു താഴെ തൂണിൽ നിൽക്കുകയും വെള്ളത്തിൽ കിടക്കുന്ന പാമ്പിനെ വടി ഉപയോഗിച്ച് പൊക്കുകയും ചെയ്തു. പിന്നീട് പാമ്പിനെ തന്റെ കാലിൽവച്ച് കൂടുതൽ ഉയർത്തി. ശേഷം വാൽഭാഗം കൈയിൽപിടിക്കുകയും മുകളിലേക്ക് പാമ്പിനെ ഉയർത്തുകയും ചെയ്തു. യുവാവിനെ സഹായിക്കാൻ മറ്റൊരാൾ കൂടി മുകളിൽ ഉണ്ടായിരുന്നു. പാമ്പിനെ പൂർണമായും ഉയർത്തിയതോടെ കൂടിനിന്ന ആളുകൾ പേടിച്ച് രണ്ടുഭാഗങ്ങളിലായി ചിതറിയോടുകയായിരുന്നു. 

English Summary:

Giant Python Pulled From Water in Dramatic Rescue Video

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com