ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമിക്കാനുള്ള പദ്ധതിയിലാണു ചൈന. ചൈനയിലെ ഏറ്റവും വലിയ ഡാമായ ത്രീ ഗോർജസ് ഡാമിന്റെ 3 മടങ്ങ് ഊർജം തരുന്ന ഡാം ബ്രഹ്മപുത്ര നദിക്കരയിലാകും സ്ഥിതി ചെയ്യുക. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്യൂരിറ്റി ആൻഡ് ഡവലപ്മെന്റ് പോളിസി–സ്റ്റോക്കോം ഈ ഡാമിനെപ്പറ്റി നടത്തിയ പഠനപ്രകാരം, ചൈനയുടെ അമിതമായ ഡാം നിർമാണ പ്രവർത്തനങ്ങൾ പ്രകൃതിയെ തിരിച്ചുകൊണ്ടുവരാനാകാത്ത രീതിയിൽ മാറ്റിമറിക്കുന്നെന്നു കണക്കാക്കി. ഇതുകാരണം ഭൂചലനത്തിനും മറ്റുമുള്ള സാധ്യതയും കൂടുതലാണെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ പുറത്തിറക്കിയ പേപ്പർ പറയുന്നു. ചൈനീസ് വാട്ടർ പ്രൊജക്ട്സ് ഇൻ ടിബറ്റ് എന്ന പേപ്പർ എഴുതിയത് ആന്റോണിന മെൻഡിസ് എന്ന ഗവേഷകയാണ്.

വലിയതോതിൽ വ്യാപിച്ചുള്ള ജലസംഭരണികൾ അമിതമായ ജലബാഷ്പീകരണത്തിനു വഴിയൊരുക്കുന്നെന്നു ഗവേഷകർ പറയുന്നു. തദ്ദേശീയ ജനതയെയും ഇത്തരം വമ്പൻ ഡാം നിർമാണങ്ങൾ ബാധിക്കും. ടിബറ്റിലും മറ്റും സ്ഥിതി ചെയ്യുന്ന ചരിത്രപരമായ സ്ഥലങ്ങളും ഇതുമൂലം നാശത്തിലാണ്. ചൈനയുടെ ഡാം നിർമാണം നേരത്തെ തന്നെ വിവാദത്തിനിടയാക്കിയിട്ടുണ്ട്. 2021ൽ ചൈനയിൽ പ്രളയം കടുത്തപ്പോൾ ഇതു സംബന്ധിച്ച വിമർശനങ്ങളും ഉയരുന്നു. പ്രളയത്തിന്റെ ആക്കം ഇത്രയും കൂടിയത് ചൈന അടുത്തകാലത്തായി വൻതോതിൽ അക്രമണശൈലിയോടെ പൂർത്തീകരിച്ച അണക്കെട്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ വർധനയാണെന്നു രാജ്യാന്തര പരിസ്ഥിതി വിദഗ്ധർ അന്ന് ആരോപണമുന്നയിച്ചു. എന്നാൽ കാലാവസ്ഥാവ്യതിയാനമാണു പ്രളയത്തിനു വഴിവച്ചതെന്നും ഇത് ഒട്ടേറെ രാജ്യങ്ങളിൽ സംഭവിക്കുന്നുണ്ടെന്നുമായിരുന്നു ചൈനീസ് അധികൃതരുടെ പ്രതികരണം.

ചൈനയുടെ ചരിത്രം വെള്ളപ്പൊക്കങ്ങളുടേത് കൂടിയാണ്. വേനൽക്കാലത്തിനു ശേഷം പെരുമഴയും സാധാരണം. എന്നാൽ 2021ൽ പെയ്ത കനത്ത മഴ ഇതിനെയെല്ലാം കടത്തിവെട്ടി, കഴിഞ്ഞ രണ്ടു ദശകങ്ങളായി പൊടുന്നനെ കുതിച്ചുയർന്ന വ്യവസായവത്കരണ തോതും വനഭൂമി കൃഷിയിടമാക്കി മാറ്റുന്ന പ്രവണതയും ഇതിന്റെ ആക്കം കൂട്ടിയെന്നായിരുന്നു അന്നു കണ്ടെത്തിയത്. ഡാമുകളുടെ നിർമാണം കൂട്ടിയതും പരിസ്ഥിതിക്ക് ആഘാതമേൽപ്പിച്ച സംഭവമായിരുന്നു. അന്നത്തെ പ്രളയത്തിൽ ധാരാളം ഡാമുകൾ തകർന്നു.

ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിൽ 1.6 ട്രില്യൻ ക്യുബിക് അടി സംഭരണശേഷിയുള്ള രണ്ട് ഡാമുകൾ പൊട്ടിത്തകർന്നതിന്റെ ദൃശ്യങ്ങൾ അന്നു വൈറലായിരുന്നു.ഇതു കൂടാതെ വെള്ളം വഴിതിരിച്ചു വിടാനായി ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ ഡാമുകൾ തകർക്കപ്പെട്ടിരുന്നു. ചൈനീസ് സംസ്കാരത്തിന്റെ ഈറ്റില്ലമായ ഹെനാനിലാണു പ്രളയം ഏറ്റവും കൂടുതൽ അന്ന് നാശം വിതച്ചത്.

English Summary:

China's Mega-Dam Project: Environmental Disaster in the Making?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com