ADVERTISEMENT

ജോർജിയയിൽ നായപ്പോരിന് വേണ്ടി നായകളെ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്തയാൾക്ക് 475 വർഷം തടവ്. നൂറിലേറെ പിറ്റ്ബുള്ളുകളെ 57കാരനായ വിൻസെന്റ് ലെമാർക്ക് ബറെലി എന്നയാൾ പോരിനായി പരിശീലിപ്പിച്ചത്. മൃഗങ്ങളെ പീഡിപ്പിച്ചതുൾപ്പെടെ 10 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജോർജിയയിലെ പോൾഡിങ് കൗണ്ടിയിലാണ് വിൻസെന്റ് നായകളെ വളർത്തിയിരുന്നതെന്ന് രാജ്യാന്തരമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ നായകളെ വച്ച് പോര് നടത്തുന്നത് നിയമവിരുദ്ധമാണ്. 93 നായപ്പോരുകളാണ് ഇയാൾ നടത്തിയിരിക്കുന്നത്. ഓരോ നായപ്പോരിനും അഞ്ച് വർഷം തടവ് എന്നാണ് ശിക്ഷ. ഇതുകൂടാതെ മൃഗപീഡനത്തിന് ഓരോ വർഷവും കൂടിചേർത്താണ് 475 വർഷം തടവുശിക്ഷ വിധിച്ചത്. പരിഷ്കൃത സമൂഹം മൃഗങ്ങൾക്കെതിരായ അതിക്രമത്തിനും ചൂഷണത്തിനുമെതിരെ മുന്നിട്ടിറങ്ങണമെന്ന് ലീഡ് പ്രോസിക്യൂട്ടർ കെ.സി.പഗ്നോട്ട പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com