ADVERTISEMENT

പാമ്പുകളെ കണ്ടാൽ പലപ്പോഴും ഭയന്ന് ഓടുന്നവരാണ് പൂച്ചകൾ. ചിലർ പാമ്പുമായി പോരിട്ട് വിജയം നേടുകയും ചെയ്യും. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ഒരു വിഡിയോയിൽ ചത്ത പാമ്പുമായി പൂച്ചകൾ കളിക്കുന്നതാണ്. 

ചത്ത പാമ്പിനെ റോഡിൽവച്ച് തിരിച്ചുംമറിച്ചും നോക്കുകയാണ് മൂന്ന് പൂച്ചകൾ. കൂട്ടത്തിലെ ഒരു പൂച്ച ഇത് നോക്കിനിൽക്കുകയും മറ്റൊരാൾ കിടന്നുറങ്ങുകയുമായിരുന്നു. പാമ്പിന്റെ ശരീരത്തിൽ കടിച്ച് ജീവനുണ്ടോയെന്ന് നോക്കുകയും തിരിച്ചുംമറിച്ചുമിട്ട് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഒരു പൂച്ച പാമ്പിന്റെ വാൽഭാഗം കാലുകൊണ്ട് തട്ടിനോക്കുകയും ചെയ്യുന്നുണ്ട്.

വിഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. സമാധിയായി കിടക്കുന്ന പൂച്ചയായിരിക്കും പാമ്പിനെ കൊന്നതെന്നും മറ്റുള്ളവർ വടംവലി മത്സരത്തിന് തയാറാകുകയാണെന്നും ചിലർ കുറിച്ചു. പുറമെ പരുക്കുകളൊന്നുമില്ലാത്തതിനാൽ പാമ്പിന്റെ മരണകാരണം ആന്തരിക രക്തസ്രാവം ആയിരിക്കുമെന്ന് മറ്റുചിലർ കുറിച്ചു. അഞ്ച് പൂച്ചകൾ ചേർന്നു കൊന്നതാണോ അതോ നേരത്തെ തന്നെ പാമ്പ് ചത്തതാണോയെന്ന് സംശയമുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.

English Summary:

Five Cats vs. One Snake: Hilarious Viral Video Shows Feline Teamwork

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com