തീരത്തടിഞ്ഞത് ഭീകരസത്വമോ, ഏലിയനോ? കൗതുകം ഉണർത്തി മത്സ്യത്തൊഴിലാളി പകർത്തിയ വിഡിയോ

Mail This Article
ഒരു വലിയ ബലൂൺ പോലെ വീർത്ത ദേഹം, കണ്ടാൽ പേടിയാകുന്ന മുഖം. ഒരു റഷ്യൻ മത്സ്യത്തൊഴിലാളി പകർത്തിയ വിഡിയോ കണ്ട് ആളുകൾ ഞെട്ടിപ്പോയി. ഇതെന്താണിത് ഏലിയനാണോ? എന്നായിരുന്നു കണ്ട പലരുടെയും ചോദ്യം. റോമൻ ഫെഡോർട്സോവ് എന്ന മത്സ്യബന്ധനത്തൊഴിലാളിയാണ് ഈ ചിത്രം പകർത്തിയത്. കൗതുകകരമായ രൂപമുള്ള സമുദ്രജീവികളെ പകർത്തുന്നതിൽ വൈദഗ്ധ്യം നേടിയയാളാണ് ഫെഡോർട്സോവ്. ആറു ലക്ഷത്തിലധികം ഫോളോവേഴ്സും ഇദ്ദേഹത്തിനുണ്ട്. നേരത്തെ വൂൾഫ്ഫിഷ് തുടങ്ങി വിചിത്ര മത്സ്യങ്ങളെ അദ്ദേഹം പിടിച്ചിരുന്നു.
ഇത്തവണ ഫെഡോർട്സോവ് പിടികൂടിയ മത്സ്യത്തിന്റെ പേര് അപ്റ്റോസൈക്ലസ് വെന്റ്രികോസസ് എന്നാണ്. സ്മൂത്ത് ലംപ്ഫിഷ്, സ്മൂത്ത് ലംപ്സക്കർ എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. ആഴക്കടലിൽ കാണപ്പെടുന്ന ഈ മീൻ 44 സെന്റിമീറ്റർ വരെ നീളം വയ്ക്കുന്നതാണ്. എന്നാൽ ഫെഡോർട്സോവിന്റെ ചിത്രത്തിലെ ജീവിയെപ്പോലെ വീർത്തുരുണ്ട രൂപമല്ല ലംപ്ഫിഷിന്. ജലോപരിതലത്തിലേക്കു പൊങ്ങിവന്നപ്പോഴുണ്ടായ മർദംമൂലമാണ് ഇതിന്റെ രൂപം ഇങ്ങനെ മാറിയതെന്നു വിദഗ്ധർ പറയുന്നു. രണ്ടു ലക്ഷത്തിലധികം പേരാണ് ഫെഡോർട്സോവിന്റെ വിഡിയോ കണ്ടത്.
റഷ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മുർമാൻസ്ക് മേഖലയിലാണു ഫെഡോർട്സോവ് ട്രോളിങ് മത്സ്യബന്ധനം നടത്തുന്നത്.