സീബ്ര കുഞ്ഞിന്റെ ജനനം കണ്ടിട്ടുണ്ടോ? അപൂർവ ദൃശ്യം പകർത്തി യുവതി

Mail This Article
ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷനൽ പാർക്കില്‍ ഒരു സീബ്ര കുഞ്ഞ് ജനിച്ചുവീഴുന്നതിന്റെ അപൂർവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സഫാരി ഗ്രൂപ്പിലുണ്ടായിരുന്ന ആമി ഡിപ്പോൾഡ് എന്ന യുവതിയാണ് അവിശ്വസനീയമായ കാഴ്ച പകർത്തിയത്.
സഫാരി ചെയ്യുന്നതിനിടെ ജിറാഫിനെ കണ്ട യാത്രക്കാർ ആ കാഴ്ച പകർത്തുകയായിരുന്നു. അപ്പോഴാണ് അൽപം ദൂരെയായി മൂന്ന് സീബ്രകളെ കണ്ടത്. അതിലൊന്ന് ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതായി കണ്ടു. ഉടൻതന്നെ വാഹനം അങ്ങോട്ടേക്ക് വിട്ടു. ഗർഭിണിയായ സീബ്ര വഴിയിൽ കിടക്കുകയും പ്രസവിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങുകയും ചെയ്തു.
നീണ്ടനേരത്തെ പരിശ്രമത്തിനൊടുവിൽ സീബ്ര കുഞ്ഞ് പുറത്തുവന്നു. കുഞ്ഞിനെ തട്ടിയും മറിച്ചിട്ടും എഴുന്നേൽപ്പിക്കാൻ അമ്മ സീബ്ര ശ്രമിക്കുന്നത് വിഡിയോയിൽ കാണാം പല തവണ വീണെങ്കിലും ഒടുവിൽ കുഞ്ഞൻ സീബ്ര രണ്ടുകാലിൽ നിൽക്കാൻ പഠിക്കുകയായിരുന്നു.