ADVERTISEMENT

ഒൻപത് മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസ് കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലേക്ക് എത്തിയത്. സുനിതയെ വരവേൽക്കാൻ ഭർത്താവ് വില്യംസിനൊപ്പം രണ്ട് നായ്ക്കളുമുണ്ടായിരുന്നു. ലാബ്രഡോർ ഇനത്തിൽപ്പെട്ട റോട്ടറും ഗണ്ണറും. പ്രിയപ്പെട്ട തന്റെ ഉടമയെ കണ്ടതോടെ ഇരുവരും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയും മുഖത്ത് നക്കുകയും തൊട്ടുരുമി നിൽക്കുകയും ചെയ്തു.

സുനിതയും രണ്ട് നായ്ക്കളെ ചേർത്തുപിടിച്ച് ഉമ്മ വയ്ക്കുകയും തലോടുകയും ചെയ്തു. വാലാട്ടികൊണ്ട് ഇരുവരും സുനിതയോട് ചേര്‍ന്നുനിന്ന് സ്നേഹം പ്രകടിപ്പിച്ചു. വീട്ടിലേക്കുള്ള തന്റെ എക്കാലത്തെയും തിരിച്ചുവരവ് എന്നാണ് വിഡിയോ പങ്കുവച്ച് സുനിത വില്യംസ് കുറിച്ചത്. നിരവധിപ്പേരാണ് ഇവരുടെ ഹൃദയസ്പർശമായ വിഡിയോ കണ്ടത്.

ബഹിരാകാശത്ത് താമസിക്കുമ്പോൾ സുനിത തന്റെ അരുമകളെക്കുറിച്ച് വാചാലയായിട്ടുണ്ട്. തന്റെ അരുമകളെ കാണാനായി ഇനിയും താമസിക്കാൻ പറ്റില്ലെന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നതാണ് തന്നെ കൂടുതൽ അസ്വസ്ഥമാക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. മാർച്ച് 18നാണ് സ്പെയ്സ് എക്സിന്റെ ഡ്രാഗൺ സ്പെയ്സ് ക്രാഫ്റ്റിൽ സഹയാത്രികൻ ബുച്ച് വിൽമോറും ഭൂമിയിലേക്ക് എത്തിയത്.

English Summary:

Astronaut Sunita Williams' Heartwarming Reunion with Dogs After 9 Months in Space

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com