ADVERTISEMENT

ഏഷ്യയിലെ ഏറ്റവും പൊക്കമുള്ള മരം, ലോകത്തെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വൃക്ഷം. ഈ ബഹുമതികളൊക്കെ സ്വന്തമായുള്ള പൊക്കക്കാരൻ വൃക്ഷം സ്ഥിതി ചെയ്യുന്നത് തിബറ്റിലെ യാർലങ് സാങ്പോ മലയിടുക്കിലാണ്. 335 അടി പൊക്കമുള്ള ഒരു സൈപ്രസ് മരമാണിത്. യുഎസിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടി പ്രതിമയേക്കാ‍ൾ പൊക്കമുള്ളതാണ് ഈ മരം.

2023 മേയിലാണ് ഈ മരം ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഈ വൃക്ഷം മാത്രമല്ല, ഈ മേഖലയിൽ പൊക്കക്കാരനായുള്ളത്. ഇവിടെ 25ൽ അധികം മരങ്ങൾ 295 അടിക്കുമേൽ പൊക്കമുള്ളതായുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇത്രയും പൊക്കത്തിൽ മരങ്ങളെ വളരാൻ അനുവദിക്കുന്ന പ്രദേശങ്ങൾ ഭൂമിയിൽ വളരെ കുറവാണ്.

ഈ മരം കണ്ടെത്തുന്നതിനു മുൻപ് ഏഷ്യയിലെ ഏറ്റവും ഉയരമുള്ള മരത്തിനുള്ള റെക്കോർഡ് കരസ്ഥമാക്കിയിരുന്ന മരം നിന്നത് മലേഷ്യയിലെ മെനാറയിലാണ്.  യെലോ മെറാന്തി വിഭാഗത്തിൽപെടുന്ന ഈ മരത്തിന് ഏകദേശം 331 അടിയായിരുന്നു ഉയരം. ലോകത്തിലെ ഏറ്റവും ആഴവും വലുപ്പവുമുള്ള മലയിടുക്കാണ് തിബറ്റിലുള്ള യാർലങ് സാങ്പോ. ഏറ്റവും ആഴമുള്ള ഭാഗത്ത് താഴെ മുതൽ മുകളിൽ വരെ 20000 അടിയാണ് ഇതിനു പൊക്കമുള്ളത്. യുഎസിലെ അതിപ്രശസ്ത മലയിടുക്കായ ഗ്രാൻഡ് കാന്യണെക്കാൾ നീളമുള്ളതും അതിനെക്കാൾ 3 മടങ്ങ് ആഴമുള്ളതുമാണ് യാർലങ് സാങ്പോ.

നദികളിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന യാർലങ് സാങ്പോ നദിയിൽ നിന്നാണ് ഈ പേര് ഈ മലയിടുക്കിന് ലഭിച്ചത്. വളരെ ദുർഘടമായ സഞ്ചാരഗതിയുള്ള നദിയാണ് ഇത്. ഈ നദി പിന്നീട് ബ്രഹ്മപുത്രയിൽ ലയിക്കും.യാർലങ് സാങ്പോ മലയിടുക്ക് വളരെ കാഠിന്യമേറിയതും പര്യവേക്ഷണങ്ങൾ വളരെക്കുറച്ചുമാത്രം നടക്കുന്നതുമായ മേഖലയാണ്. നാംച ബർവ, ഗ്യാല പേരി എന്നിങ്ങനെ രണ്ട് ഉയർന്ന പർവതങ്ങൾക്കിടയിലാണ് ഈ മലയിടുക്ക്.

English Summary:

Giant Discovery! Asia's Tallest Tree Found in Tibet

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com