ADVERTISEMENT

ഒമാനിൽ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂർഖനെ കണ്ടെത്തി. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി പാമ്പിനെ കണ്ടെത്തിയത്. ഇക്കാര്യം സൂടാക്സ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കണ്ടുവരുന്ന പാമ്പുകളുടെ എണ്ണം 22 ആയി.

വാട്ടറിനേഷിയ ഏജിപ്തിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പാമ്പാണ് മരുഭൂമി കരിമൂർഖൻ. ഉഗ്രവിഷമുള്ള ഇവ മിഡിൽ ഈസ്റ്റിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്. രാജവെമ്പാലയുടെ വിഷത്തിന് സമാനമായതാണ് മരുഭൂമി കരിമൂർഖന്റെ വിഷം. കറുത്ത തിളങ്ങുന്ന ശരീരമുള്ള ഈ പാമ്പ് രാത്രിയിലാണ് പുറത്തിറങ്ങുന്നത്. ഏകദേശം 150 സെന്റിമീറ്റർ വരെ നീളമുള്ള ഈ പാമ്പുകൾക്ക് മറ്റ് മൂർഖൻ പാമ്പുകളേക്കാൾ പ്രതിരോധശേഷി കൂടുതലാണ്.

ഒമാന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വന്യജീവി മേഖലകളിലെ ഗവേഷണത്തിനും ഈ കണ്ടെത്തൽ നിർണായകമാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

English Summary:

Venomous Black Cobra Discovered in Oman for the First Time

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com