ADVERTISEMENT

പ്രതിമയാണെന്ന് കരുതി കെട്ടിപ്പിടിച്ച് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മുതല യുവാവിനെ ആക്രമിച്ചു. ഇന്തൊനീഷ്യയിലെ വന്യജീവി പാർക്കിലെത്തിയ ഫിലിപ്പീൻസ് സ്വദേശിയായ 29കാരനെയാണ് മുതല ആക്രമിച്ചത്. വെള്ളത്തിൽ കിടക്കുന്നതുപോലെയുള്ള മുതലയുടെ പ്രതിമയെന്നാണ് യുവാവ് കരുതിയത്. എന്നാൽ നിമിഷനേരം കൊണ്ട് മുതല യുവാവിന്റെ കാലിൽ കടിക്കുകയായിരുന്നു.

യുവാവ് ജലാശയത്തിലേക്ക് ഇറങ്ങിയപ്പോൾ പോലും മുതല ശബ്ദമുണ്ടാക്കുകയോ അനങ്ങുകയോ ചെയ്തില്ല. മുതലയെ കെട്ടിപ്പിടിച്ച് സെല്‍ഫിയെടുക്കുമ്പോഴാണ് താൻ കെണിയിലായ വിവരം യുവാവ് അറിഞ്ഞത്. കാലിൽ കടിച്ചതോടെ യുവാവിന് രക്ഷപ്പെടാൻ കഴിയാതെയായി. മുതലയുടെ തലയിൽ ചേർന്നുകിടന്ന് വായ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പോരാട്ടത്തിനിടെ മുതല മലർന്നുവീഴുമ്പോഴും യുവാവിന്റെ കാലിൽ നിന്ന് പിടിവിട്ടില്ല. നിലവിളി ശബ്ദം കേട്ട് മൃഗശാല അധികൃതർ സ്ഥലത്തെത്തുകയും അതിസാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്തു. 

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാലിൽ 50ലധികം സ്റ്റിച്ചുകളുണ്ടെന്നാണ് വിവരം. സംഭവത്തിന്റെ ഭയാനകമായ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രതിമയും യഥാർഥ മുതലയെയും കണ്ടാൽ മനസ്സിലാകാത്ത ഇവനെ മണ്ടനെന്ന് വിളിക്കാതെ വയ്യെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്.

English Summary:

Selfie with a Crocodile? This Tourist's Mistake Cost Him 50 Stitches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com