തൊട്ടാൽ മാരകവിഷം ശരീരത്തിനകത്തേക്ക്; ഇത്തിരി കുഞ്ഞൻ പക്ഷിയെ സൂക്ഷിക്കണം!

Mail This Article
കാണാൻ മനോഹരമാണെങ്കിലും ചില പക്ഷികൾ ഏറെ അപകടകാരികളാണ്. അത്തരത്തിൽ ന്യൂഗിനിയയിൽ അസാധാരണമായ പക്ഷിയിനങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. റീജന്റ് വിസിലർ, റൂഫസ്നാപ്ഡ് ബെൽബേർഡ് എന്നീ പക്ഷികളെയാണ് ന്യൂഗിനിയയിലെ മഴക്കാടുകളിൽ നിന്ന് കണ്ടെത്തിയത്. ഇവയുടെ ചിറകിൽ മാരകമായ വിഷം അടങ്ങിയിട്ടുള്ളതായി ഗവേഷകർ പറയുന്നു. ഡെൻമാർക്ക് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകനായ ക്നുഡ് ജോൺസന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ബാട്രാചോട്ടോക്സിൻ എന്ന മാരക വിഷമാണ് പക്ഷികളുടെ തൂവലുകളിൽ കണ്ടെത്തിയത്. പോയിസൺ ഡാർട്ട് തവളകളിൽ കാണപ്പെടുന്ന അതേ മാരകവിഷമാണിത്. ഇത് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ പേശികളെ ബാധിക്കും. അപസ്മാരം, ഹൃദയസ്തംഭനം എന്നിവയ്ക്കും കാരണമാകും. എന്നാൽ മറ്റ് പക്ഷികളെ ഇവ ബാധിക്കില്ലെന്നും പഠനത്തിൽ പറയുന്നു.
ചിറകിലുള്ള വിഷത്തെ അതിജീവിക്കാനായി പക്ഷികളുടെ സോഡിയം ചാനലുകളിൽ ജനിതക മ്യൂട്ടേഷനുകൾ ഉണ്ടെന്ന് ഗവേഷകർ പറയുന്നു.