മുട്ടവിരിഞ്ഞു; തിരുവനന്തപുരം മൃഗശാലയിൽ പുതിയ ചതുപ്പ് മുതലക്കുഞ്ഞുങ്ങൾ

Mail This Article
×
തിരുവനന്തപുരം മൃഗശാലയിൽ ചതുപ്പ് മുതലകുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. കഴിഞ്ഞ നവംബറിൽ കർണാടകയിലെ ഷിമോഗ മൃഗശാലയിൽ നിന്നു കൊണ്ടുവന്ന ചതുപ്പ് മുതലകൾക്ക് ആണ് (മാർഷ് മഗ്ഗർ) കുഞ്ഞുങ്ങൾ ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 26 ന് ആണ് മുതല മുട്ട ഇട്ടത്. ബുധനാഴ്ചയാണ് രണ്ട് കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞ് പുറത്ത് വന്നത്. കുഞ്ഞുങ്ങളെ മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പരിശോധിച്ച് പ്രത്യേകം തയാറാക്കിയ കുളത്തിൽ നിക്ഷേപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. വിരിഞ്ഞിറങ്ങി ആദ്യത്തെ രണ്ടാഴ്ചയോളം ഇവ ഭക്ഷണം കഴിക്കില്ല.
വംശനാശ ഭീഷണി നേരിടുന്ന ജീവികളെ ഉൾപ്പെടുത്തിയ ഐയുസിഎൻ ചെമ്പട്ടികയിൽ ‘വൾനറബിൾ’ ഗണത്തിൽ പെടുത്തിയിട്ടുള്ള ജീവിയാണ് മാർഷ് മഗ്ഗറെന്ന് മ്യൂസിയം ആൻഡ് സൂ ഡയറക്ടർ മഞ്ജുളാദേവി അഭിപ്രായപ്പെട്ടു.
English Summary:
Two Marsh Mugger crocodile hatchlings have successfully hatched at the Thiruvananthapuram Zoo, marking a significant conservation success for this vulnerable species.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.