ADVERTISEMENT

നന്ദൻകാനൻ മൃഗശാലയിലെ കൂട്ടിൽ മൗസ്മിക്ക് സുഖപ്രസവം. ശനിയാഴ്ച രാത്രി 9.15നും 11.03നും അമ്മച്ചൂടിലേക്ക് രണ്ട് കടുവക്കുഞ്ഞുങ്ങളെത്തി. ഒരാൾ അമ്മയെപ്പോലെ ഒരു വെള്ളക്കടുവയാണ്. അമ്മയ്ക്കൊപ്പം ചുരുണ്ടുക്കൂടി കിടക്കുന്നതുകൊണ്ട് കുഞ്ഞുങ്ങൾ ആണോ പെണ്ണോയെന്ന് മൃഗശാല അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

ഇതേ മൃഗശാലയിലെ മഞ്ഞക്കടുവയായ രാജേഷാണ് കടുവക്കുട്ടികളുടെ അച്ഛൻ. മൗസ്മിയും രാജേഷും നന്ദൻകാനനിൽ തന്നെ ജനിച്ചുവളർന്നവരാണ്. 2016 ഓഗസ്റ്റ് 5ന് മനിഷ്–സ്നേഹ കടുവ ദമ്പതികൾക്ക് ജനിച്ചതാണ് മൗസ്‌മി. റോഷൻ–ബിയജ കടുവകള്‍ക്ക് 2018 സെപ്റ്റംബർ 22നാണ് രാജേഷ് ജനിച്ചത്. 

കടുവക്കുഞ്ഞുങ്ങളുടെ വരവോടെ വൈറ്റ് ടൈഗർ, നോർമൽ ടൈഗർ, ബ്ലാക്ക് ടൈഗർ വിഭാഗങ്ങളിലായി ഇവിടെ 29 കടുവകളാണുള്ളത്.

English Summary:

Tigress Mausmi at Nandankanan Zoological Park in Odisha, India, has delivered two cubs, one of which is a white tiger, continuing the legacy of rare white tigers at the zoo.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com