Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂസീലൻഡ് തീരത്തു കുടുങ്ങിയ തിമിംഗല വ്യൂഹം തിരികെ കടലിലേക്ക്

stranded whale in Newzealand (ചിത്രം കടപ്പാട്: എഎഫ്‌പി)

കഴിഞ്ഞ ദിവസം ന്യൂസീലൻഡിൽ തീരത്തു കുടുങ്ങിയ ഇരുനൂറോളം തിമിംഗലങ്ങൾ, തിരയേറ്റത്തിൽ തിരികെ കടലിലേക്കു പോയതായി അധികൃതർ അറിയിച്ചു. എന്നാൽ തീരം വിട്ടുപോകാത്തതിനാൽ അവ വീണ്ടും ആഴം കുറഞ്ഞ തീരത്തു കുടുങ്ങിയേക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ തീരത്തു കുടുങ്ങി ചത്തുപോയ തിമിംഗലങ്ങൾക്കരികിൽ 17 തിമിംഗലങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി ഗോൾഡൻ ബേയിലെ ഫെയർവെൽ സ്പിറ്റിൽ 400 തിമിംഗലങ്ങൾ കൂട്ടത്തോടെ തീരമടിഞ്ഞതിനു പുറമേയാണിത്. തിമിംഗലങ്ങളുടെ നാവിക പാതയിൽ പതിവായി കെണിയാകുന്നതാണു ന്യൂസീലൻഡിലെ ഫെയർവെൽ സ്പിറ്റ് കടലോരം.

stranded whales in Newzealand (ചിത്രം കടപ്പാട്: എഎഫ്‌പി)
stranded whale in Newzealand (ചിത്രം കടപ്പാട്: എഎഫ്‌പി)
stranded whale in Newzealand (ചിത്രം കടപ്പാട്: എഎഫ്‌പി)
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.