Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരങ്ങളുടെ ഭാരതപര്യടനം

Tree trip സ്വാമി സംവിദാനന്ദ് നടാനുള്ള വൃക്ഷത്തൈ സ്വീകരിക്കുന്നു

മരങ്ങൾ പര്യടനം നടത്തുമോ? മനുഷ്യൻ മരങ്ങളെക്കാണാൻ യാത്ര നടത്താറുണ്ട്. എന്നാൽ മരങ്ങൾ മനുഷ്യനെ കാണാൻ ഹിമാലയം തൊട്ടു കന്യാകുമാരി വരെ സഞ്ചരിച്ചതിൻെറ കഥയാണ് ട്രീട്രിപ്പ്.

മെയ് 7 നു ഹിമാലയത്തിൽ നിന്നാരംഭിച്ച ഈ യാത്ര ഇന്ത്യയുടെ 676 ജില്ലകളും തൊട്ട്, മരങ്ങൾ നട്ട് ജൂൺ 20 നു കന്യാകുമാരിയിൽ അവസാനിച്ചു. എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ സ്വാമി സംവിദാനന്ദിൻെറ നേതൃത്വത്തിലായിരുന്നു ഈ അമരസഞ്ചാരം.

Tree trip ട്രീട്രിപ്പ് അംഗങ്ങൾ

സ്വാമിയുടെ ഗ്രീൻവെയ്ൻ എന്ന സംഘടനയാണു ട്രീ ട്രിപ്പ് സംഘടിപ്പിച്ചത്. വെറുതെ മരത്തൈ നടുകയോ അല്ലെങ്കിൽ വിത്തെറിഞ്ഞു പോവുകയോ അല്ല ട്രീട്രിപ്പ്. കൃത്യമായി പരിപാലനമുറപ്പിച്ച്, ഇതിനായി സാമൂഹിക, രാഷ്ട്രീയ സംഘടനകളെ ഏകോപിപ്പിച്ച് ഒരുലക്ഷം മരങ്ങൾ ഇതകിനകം നട്ടുകഴിഞ്ഞു.

സാധാരണ ഫലവൃക്ഷങ്ങളോ പൂമരങ്ങളോ ആണു നാം വച്ചുപിടിപ്പിക്കാറ്.ട്രീ ട്രിപ്പിന് ഇവിടെയും ഒരു പ്രത്യേകതയുണ്ട്. അന്യംനിന്നു പോവുന്ന വന്മരങ്ങളും ഒൗഷധഗുണമുള്ള വൃക്ഷങ്ങളുമാണ് പ്രധാനമായും ഭാരതപര്യടനത്തിലെ അംഗങ്ങൾ.

മരത്തൈകൾ നടാനുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു ആദ്യ വെല്ലുവിളി. പൊതുസ്ഥലങ്ങളിൽ ഇവയുടെ പരിപാലനം പണ്ടേ വെല്ലുവിളിയാണല്ലോ. ഇതിനാൽ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളും ആരാധനാലയങ്ങളിലെ ഒഴിഞ്ഞ ഇടങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. ഇവ വളർന്നുവരുമ്പോൾ നഗരങ്ങളിൽ വലിയ മരങ്ങൾ കൊണ്ടൊരു കാർബൺ ബെൽറ്റ് രൂപം കൊള്ളണം എന്നതാണു സ്വാമിയുടെ ആഗ്രഹം.

ഭവാനിപ്പുഴയോരത്തെ കുട്ടിക്കൂട്ടം

ഒട്ടേറെപ്പേർസഹകരിക്കുന്ന ഈ യാത്രയിൽ കാർത്തുമ്പിക്കൂട്ടത്തെപ്പറ്റി പറയാതെ വയ്യ. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ മിടുക്കന്മാരും മിടുക്കികളുമാണ് ഈ കാർത്തുമ്പിക്കൂട്ടത്തിലെ അംഗങ്ങൾ.

ഇവർ ഭവാനിപ്പുഴയുടെ തീരങ്ങളിൽ ഒരു ലക്ഷത്തോളം വിത്തുകൾ വിതച്ചിട്ടുണ്ട്. തമ്പ് തുടങ്ങിയസംഘടനകളുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു.സർക്കാർ കോടികൾ ചെലവിട്ടു ചെയ്യുന്ന വൃഥവ്യായാമത്തേക്കാൾ നൂറിലൊന്നു ചെലവിൽ ഹരിതവൽക്കരണം നടത്താൻ കാർത്തുമ്പിക്കൂട്ടത്തിനായി.ഷെരീഫ് റയാംസ്, ചിന്തു രത്നാ രവീന്ദ്രൻ, രശ്മി സിഞ്ചോ തുടങ്ങിയ സുഹൃത്തക്കളാണു സാമ്പത്തിക സഹായം നൽകിയത്.

പെയിൻറിങ് വിറ്റ് മരം നടുന്നവർ

യാത്രയ്ക്കുള്ള ഫണ്ട് ശേഖരണവും ഒരു കൗതുകമാണ്.ലൈവ് ആർട്ട് ആൻഡ് കൾച്ചറൽ സൊസൈറ്റിയിലെ പെയിൻറിങ് വിറ്റകാശും വിദേശത്തുള്ള ഒട്ടേറെ സുഹൃത്തുക്കളുടെ സഹായധനവും യാത്രയെ താങ്ങിനിർത്തി.

Tree trip ട്രീട്രിപ്പിൻെറ ഭാഗമായി വൃക്ഷത്തെ നടുന്നു

ട്രീട്രിപ്പിൻെറ ഉദ്ദേശം മണ്ണിൽ മരം നടുക എന്നതു മാത്രമല്ല. മറിച്ച് മനസിൽ നടുകയെന്നതു കൂടിയാണ്. എല്ലാ ശനിയും ഞായറും മരം നടുന്ന ഗ്രീൻ കിഡ്സ് ഗ്യാങ്ങിനെ സൃഷ്ടിക്കാനായത് ഈ ഉദ്ദേശം സഫലമാക്കുന്നു.

പുരാണങ്ങളിൽ പർവതങ്ങൾക്കു ചിറകുകൾ ഉണ്ടായിരുന്ന കഥ അറിയുമല്ലോ. പർവ്വതച്ചിറകിലേറി അന്നു മരങ്ങളും പര്യടനം നടത്തിയിട്ടുണ്ടാവാം.ഇന്ദ്രൻ ചിറകരിഞ്ഞതോടെ മലകളുടെ യാത്ര നിന്നു. ഒപ്പം മരങ്ങളുടെയും. പിന്നെ സഞ്ചരിക്കാനുള്ള തങ്ങളുടെ ആഗ്രഹം തീർത്തത് പരാഗരേണുക്കളിലൂടെയും വിത്തുകളിലൂടെയുമായിരിക്കും.

ഗ്രീൻവെയ്ൻ ട്രീ ട്രിപ്പിലൂടെ മരങ്ങൾ ഒരിക്കൽ കൂടി ആഗ്രഹപൂർത്തീകരണം നടത്തുന്നു. മണ്ണിൽ നിന്നു മണ്ണിലേക്കും മനസ്സുകളിൽ നിന്നു മനസ്സുകളിലേക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.