Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന്, അന്തർദേശീയ കടുവ ദിനം

Roaring Tiger

വന്യപ്രകൃതിയുടെ, നിർഭയത്വത്തിന്റെ, ശൗര്യത്തിന്റെ, മനോഹാരിതയുടെ പ്രതീകമായി ലോകം കാണുന്നത് ഭാരതത്തിന്റെ കടുവകളെയാണ്. അതുകൊണ്ടുതന്നെയാണ് വംശനാശഭീഷണി അഭിമുഖീകരിച്ച ബംഗാൾ കടുവകൾ 1972 മുതൽ ദേശീയ മൃഗം ആയത്. ബംഗ്ലാദേശിന്റെയും ദേശീയ മൃഗം ബംഗാൾ കടുവയാണ്. നമ്മുടെ ദേശീയ മൃഗമായ കടുവയെ കേവലം വന്യജീവി എന്നതിനപ്പുറം അടുത്തറിയേണ്ടതുണ്ട്.

ഭക്ഷണ ശീലം

കാട്ടു പോത്തുകൾ, കാട്ടു പന്നികൾ, കലമാൻ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങൾ മുതൽ പെരുമ്പാമ്പ്, മുതല തുടങ്ങിയ ഉരഗങ്ങൾ വരെ കടുവകൾക്ക് ഭക്ഷണമാവാറുണ്ട്.

കടുവകളുടെ എണ്ണം

തൊണ്ണൂറുകളിൽ 100,000 കടുവകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂവായിരത്തോളം കടുവകൾ മാത്രമേ ജീവനോടെയുള്ളൂ.

Mother And Baby

വാസസ്ഥലം

സൗത്ത് ഈസ്റ്റ് ഏഷ്യ, ചൈന റഷ്യ എന്നിവിടങ്ങളിലാണ് ഇവ വസിക്കുന്നത്.

സ്വാഭാവ സവിശേഷതകൾ

Tiger In Water

ഉഷ്ണ മേഖലാ പ്രദേശങ്ങൾ, നിത്യഹരിത വനങ്ങൾ, കണ്ടൽകാടുകൾ, പുൽമേടുകൾ എന്നിവയാണ് ഇവയുടെ വാസസ്ഥലങ്ങൾ. രാത്രി കാലങ്ങളിൽ കൂടുതൽ ഊർജ്ജസ്വലരാകുന്ന കടുവകൾ പതിയിരുന്ന് ഇരപിടിക്കുന്ന സ്വഭാവക്കാരാണ്.

ശരീരഭാരം ഇരകളുടെ മേൽ പ്രോയഗിച്ച് അവരെ ന്ലത്തു വീഴ്ത്തി കീഴ്പെടുത്തുകയാണ് ഇവയുടെ രീതി. ശേഷം ഇരകളുടെ കഴുത്തിൽ പല്ലുകളാഴ്ത്തി അവയെ കൊല്ലുന്നു.

നല്ല നീന്തൽക്കാരായ ഇക്കൂട്ടർ ജലാശയത്തിൽവെച്ചും ശത്രുക്കളെ നേരിടാൻ കരുത്തുള്ളവരാണ്.

ഇണചേരൽ കാലം

പ്രധാനമായും നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടങ്ങളിലാണ് ഇവ ഇണചേരുക. ഇവയുടെ ഇണചേരൽ സമയം കാലാവസ്ഥയ്ക്കനുസരിച്ച് വ്യതിചലിച്ചുകൊണ്ടിരിക്കും. 103 ദിവസമാണ് ഇവയുടെ ഗർഭകാലം. ഒരു പ്രസവത്തിൽ മൂന്നു മുതൽ നാലുവരെ കുഞ്ഞുങ്ങൾ ജനിക്കാറുണ്ട്.

Two Tigers

ജനിച്ച് എട്ടാഴ്ച വരെ കുഞ്ഞുങ്ങൾ അമ്മയുടെ പിന്നിൽ നിന്ന് മാറില്ല. 12 മാസമാവുമ്പോഴേക്കും അവ സ്വതന്ത്രരാവും. രണ്ടര വയസ്സോടെ അവ പൂർണ്ണമായും അമ്മയെ വിട്ട് അകന്നു പോകും.

കുഞ്ഞുങ്ങളായിരിക്കുമ്പോൾ ആൺകടുവകളുടെ കണ്ണിൽപ്പെടാതെ പെൺകടുവകൾ കുഞ്ഞുങ്ങളെ കാക്കും. കാരണം ഇണചേരാനായി പെൺകടുവകളെ ലഭിക്കുവാൻ ആൺകടുവകൾ ചിലപ്പോൾ കുഞ്ഞുങ്ങളെ തിന്നുകളയാറുണ്ട്.

International Tigerday July 29

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.