Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേമ്പനാടും അഷ്ടമുടിയും എത്രനാൾ?

vembandu-lake വേമ്പനാട് കായൽ

പല സംസ്ഥാനങ്ങളും കായൽപരപ്പുകളെ രാംസർ കൺവൻഷന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നെട്ടോട്ടമോടുമ്പോൾ വർഷങ്ങൾക്ക് മുൻപേ അവിടെ ഇടം ലഭിച്ച കേരളത്തിലെ രണ്ടു കായലുകൾ ആസന്നമൃത്യുവിലേക്കു മുങ്ങിത്താഴുകയാണ്. വേമ്പനാട് കായലും അഷ്ടമുടി കായലുമാണിവ.

വേമ്പനാട് കായൽ

കേരളത്തിലെ ഏറ്റവും വലിയ കായലാണിത്. ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവും. 1512 ച.കി. വീസ്തീർണം 14 കി.മീ. ആണ് കൂടിയ വീതി. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ, മൂവാറ്റുപുഴയാർ, പമ്പാനദി, പെരിയാർ എന്നിവ കായലിൽ പതിക്കുന്നു. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പലം തുടങ്ങിയ ദ്വീപുകൾ വേമ്പനാട്ട് കായലിലുണ്ട്. ആറുമാസം ഉപ്പുവെള്ളവും ആറുമാസം ശുദ്ധജലവുമാണിവിടെ. മഴക്കാലത്ത് കായലിൽനിന്നു കടലിലേക്കും വേനൽക്കാലത്ത് തിരിച്ചും വെള്ളം ഒഴുകുന്നതിനാലാണ് ഇൗ പ്രത്യേകത.

അഷ്ടമുടി കായൽ

വലുപ്പം കൊണ്ട് കേരളത്തിൽ രണ്ടാം സ്ഥാനമാണ് അഷ്ടമുടി കായലിനുള്ളത്. ആഴമുള്ള നീർത്തട ആവാസാവസ്ഥയാണ് മറ്റൊരു പ്രത്യേകത. കേരളത്തിലെ ശുദ്ധജല തടാകത്തിലേക്കുള്ള കവാടമായും അഷ്ടമുടികായലിനെ കണക്കാക്കുന്നു. അഷ്ടമുടി എന്നാൽ എട്ടു ശാഖകൾ എന്നാണ്. ഇൗ നീർത്തടത്തിനു വിളിപ്പാടകലെയാണ്. തുറമുഖനഗരമായ കൊല്ലം. ആലപ്പുഴയ്ക്കു ബോട്ട് സർവീസ് ഉണ്ട്. മീൻ പിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല മറ്റൊരു പ്രത്യേകതയാണ്. ചൈനക്കാരുടെ അഞ്ചു വ്യാപാര തുറമുഖങ്ങളിൽ ഒന്നായി കൊല്ലത്തെ കണക്കാക്കിയിരുന്നതായി ഇബ്നുബത്തൂത്തയുടെ യാത്രാവിവരണത്തിലുണ്ട്.

കവ്വായികായലിനായി മുറവിളി...

ഉത്തരകേരളത്തിലെ ഏറ്റവും വലുതും കേരളത്തിലെ മൂന്നാമത്തെ വലിയ കായലുമാണ് കവ്വായി കായൽ. ഇതുവരെ രാംസർ പദവി ലഭിച്ചിട്ടില്ല. കടലോരത്തിനു സമാന്തരമായി 21 കി.മീ. നീണ്ടു കിടക്കുന്നു. ഏഴ് പുഴകളുടെ സംഗമം. 37 ച.കി. വിസ്തൃതി. വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കി.മീ. നീളം. പെരുവമ്പ, കവ്വായി, രാമപുരം നദികൾ കായലിൽ പതിക്കുന്നു. മാടക്കൽ എടേലക്കാട്, വടക്കേക്കാട് തുരുത്തുകൾ കായലിൽ സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽ കാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷി സങ്കേതങ്ങൾ എന്നിവയും പ്രത്യേകതയാണ്.

6,500 ഗ്രാമങ്ങളിൽ നീരൊഴുക്കു നിലച്ചു

ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലെയും തണ്ണീർത്തടങ്ങളുടെ ഭാവി സുരക്ഷിതമല്ലെന്നാണ് വിദഗ്ധ പഠനങ്ങളുടെ വെളിപ്പെടുത്തലുകൾ. രാജസ്ഥാനിൽ 99.6% വറ്റിവരണ്ടു. 6500 ഗ്രാമങ്ങളിലെ നീരൊഴുക്കും നിലച്ചു. സലിം അലി ഫോർ ഓർനിത്തോളജി ആൻഡ് നേച്വറൽ ഹിസ്റ്ററീസ് ആണ് ഇതു സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ 75 ജില്ലകളിൽ പഠനം നടന്നു. രാജസ്ഥാൻ കഴിഞ്ഞാൽ തമിഴ്നാടാണ് നീർത്തടങ്ങളുടെ നാശത്തിന്റെ പട്ടികയിൽ തൊട്ടുപിന്നിലുള്ളത്. രാജ്യത്താകമാനം 38 ശതമാനവും വിവിധ സംസ്ഥാനങ്ങളിൽ ശരാശരി 88 ശതമാനവും നശിച്ചതായാണു കണക്ക്.

ashtamudi-lake അഷ്ടമുടി കായൽ

കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 328402 ഹെക്ടർ തണ്ണീർത്തടങ്ങൾ ഉണ്ടെന്നാണ് സർക്കാർ കണക്ക്. വിവിധ കാരണങ്ങളാൽ വൻ തോതിൽ നാശത്തിന്റെ വക്കിലാണ് കേരളത്തിലെയും ജലസ്രോതസ്സുകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.