Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമുദ്രങ്ങൾ ചൂടുപിടിക്കുന്നു; മൽസ്യസമ്പത്തിനു ഭീഷണി

Sea Fish Representative Image

ന്യൂഡൽഹി ∙ ഇന്ത്യൻ മഹാസമുദ്രത്തിലും അറേബ്യൻ കടലിലും അസാധാരണമായ വിധത്തിൽ താപനില കൂടുകയാണെന്നും ഇത് മൽസ്യസമ്പത്ത് കുറയാനും നശിക്കാനും ഇടയാക്കുമെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിരിയോളജിയും മറ്റ് ആറു സ്ഥാപനങ്ങളും നടത്തിയ പഠനമാണ് സമുദ്ര ജീവജാലങ്ങളുടെ ഭക്ഷണമായ പൈത്തോ–പ്ലാങ്ക്ടൺ അതിവേഗം നശിച്ചുകൊണ്ടിരിക്കുന്നതായി ചൂണ്ടിക്കാട്ടുന്നത്.

താപനില ഏറ്റവും കൂടുതലായി അനുഭവപ്പെട്ട കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇവയുടെ 30 ശതമാനമാണു നശിച്ചത്. ലോകത്ത് ട്യൂണ മൽസ്യത്തിന്റെ 50 ശതമാനവും ലഭിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നും അറേബ്യൻ കടലിൽനിന്നുമാണ്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ട്യൂണയുടെ ലഭ്യത 50 മുതൽ 90 ശതമാനം വരെ കുറഞ്ഞു. മുഖ്യ ഭക്ഷണമായ പൈത്തോ–പ്ലാങ്ക്ടൺ കുറഞ്ഞതുമൂലമാണിത്.

കഴിഞ്ഞ 100 വർഷത്തിനുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിലും അറേബ്യൻ കടലിലും താപനില ഉയർന്നത് 0.8 ശതമാനമാണ്. ഇതേ കാലയളവിൽ കരയിലെ താപനില 0.5 ശതമാനമേ ഉയർന്നിട്ടുള്ളൂ. കരയേക്കാൾ വേഗത്തിൽ കടൽ ചൂടുപിടിക്കുന്നു എന്നാണ് ഈ പഠനം തെളിയിക്കുന്നത്. ഭാവിയിൽ സമുദ്രങ്ങളിലെ താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പും ജിയോ ഫിസിക്കൽ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.