കാലാവസ്ഥാ വ്യതിയാനം; മലയോരത്ത് മരങ്ങൾ ഉണങ്ങുന്നു

tree-climate-change
SHARE

കാലാവസ്ഥയിലെ വ്യതിയാനം മൂലം ഫലവൃക്ഷങ്ങൾ ഉണങ്ങി നശിക്കുന്നു. കണ്ണൂർ -കാസർകോട് ജില്ലകളുടെ മലയോര മേഖലയിലാണു ഫലവൃക്ഷങ്ങൾ വ്യാപകമായി ഉണങ്ങുന്നത്. പ്ലാവ്, മാവ്, ആഞ്ഞിലി, കശുമാവ് തുടങ്ങിയ വൃക്ഷങ്ങളാണു നശിച്ചത്. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി, താബോർ ,മരുതുംതട്ട്, രാജഗിരി ,കോഴിച്ചാൽ, പ്രാപ്പൊയിൽ, തിരുമേനി തുടങ്ങിയ പ്രദേശങ്ങളിലാണു ഫലവൃക്ഷങ്ങൾ കൂട്ടത്തോടെ നശിച്ചത്. കാലാവസ്ഥയിൽ ഉണ്ടായ മാറ്റവും കനത്ത മഴയുമാണു വൃക്ഷങ്ങൾ ഉണങ്ങി നശിക്കാൻ കാരണമെന്നു പറയപ്പെടുന്നു. വൃക്ഷങ്ങളുടെ കൊമ്പുകളാണ് ആദ്യം ഉണങ്ങുന്നത്.

പിന്നീടു ക്രമേണ തടിയും ഉണങ്ങും. മലയോര മേഖലയിൽ 100 കണക്കിനു വൃക്ഷങ്ങളാണ് ഇതിനകം ഉണങ്ങിയത്. ഇതുമുലം ചക്ക, മാങ്ങ, കശുവണ്ടി തുടങ്ങിയവയുടെ ഉൽപാദനത്തിൽ വൻ ഇടിവാണു സംഭവിച്ചത്. സാധാരണ ഈ സമയത്തു മലയോരത്തു ചക്കയും മാങ്ങയും സുലഭമായി ലഭിക്കേണ്ടതാണ്. എന്നാൽ ഈ വർഷം ഫലവൃക്ഷങ്ങൾ പൂവിട്ടിട്ടുപോലുമില്ല. ചക്ക, മാങ്ങ, കശുവണ്ടി തുടങ്ങിയവയുടെ ഉൽപാദനത്തിൽ ഉണ്ടായ ഇടിവ് കാർഷിക മേഖലയിൽ വൻ പ്രതിസന്ധിക്കു കാരണമാകുമെന്നു കർഷകർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA