sections
MORE

മൂന്നാറിൽ അതിശൈത്യം പിടി മുറുക്കുന്നു; താപനില പൂജ്യത്തിന് താഴെ

munanr-tea-cold-2
SHARE

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാറിൽ അതിശൈത്യം പിടി മുറുക്കുന്നു. പൂജ്യത്തിന് താഴെ മൈനസ് 4 ഡിഗ്രി സെൽഷ്യസ് വരെ ആണ് ഇന്നലെ ചില പ്രദേശങ്ങളിൽ രേഖപ്പെടുത്തിയത്.കണ്ണൻ ദേവൻ കമ്പനിയുടെ ചെണ്ടുവരൈ, ചിറ്റുവരൈ തേയിലത്തോട്ടങ്ങളിൽ ആണ് ഇന്നലെ മൈനസ് 4  വരെ  താണത്. 

munnar-snow-9

പുൽമേടുകളിലും തുറസായ സ്ഥലങ്ങളിൽ നിർത്തിയിരുന്ന വാഹനങ്ങൾക്ക് മുകളിലും മഞ്ഞ് ഉറഞ്ഞു. സൈലന്റ്‌വാലി, ലക്ഷ്മി, സെവൻമല, ചൊക്കനാട്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലും മൂന്നാർ ടൗണിലും മൈനസ് 2 രേഖപ്പെടുത്തി.ജനുവരി 1 മുതൽ 11 വരെ തുടർച്ചയായി താപനില പൂജ്യത്തിലും താഴെയായിരുന്നു.

munnar
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA