ADVERTISEMENT

ഓസ്ട്രേലിയയുടെ ഭാവി കാലാവസ്ഥ എങ്ങനെയാകുമെന്ന മാതൃക തയാറാക്കാന്‍ ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാവ്യതിയാന ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ ആശങ്കപ്പെടുത്തുന്ന കണ്ടെത്തല്‍. 2050 ഓടെ രാജ്യത്തെ ശൈത്യകാലം പൂര്‍ണമായും ഇല്ലാതാകുമെന്നാണ് ഈ പഠനത്തില്‍ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ ആവാസവ്യവസ്ഥയെ എങ്ങനെ മാറ്റി മറിക്കന്നു എന്നതിനുദാഹരണമാണ് ഓസ്ട്രേലയിയയിലുണ്ടാകുന്ന ഈ മാറ്റമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ജോഫ് ഹിഞ്ച്‌ലിഫ് പറയുന്നു. 

ഓസ്ട്രേലിയയുടെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് എഎന്‍യു ഗവേഷകര്‍ ഭാവിയിലെ കാലാവസ്ഥയുടെ മാതൃക തയ്യാറാക്കിയത്. ഇപ്പോഴത്തെ നിരക്കില്‍ പ്രദേശത്തെ താപനില വർധിക്കുന്നതു തുടര്‍ന്നാലുണ്ടാകുന്ന മാറ്റങ്ങളാണ് ഇവര്‍ വിലയിരുത്തിയത്. ഇപ്പോള്‍ നാല് ഋതുക്കളാണ് ഓസ്ട്രേലിയയിലുള്ളത്. ഇത് മൂന്നായി ചുരുങ്ങുമെന്ന് ഗവേഷകര്‍ തയ്യാറാക്കിയ 30 വര്‍ഷത്തിനു ശേഷമുള്ള കാലാവസ്ഥാ മാതൃക പറയുന്നു. 

Australia

പുതിയ വേനല്‍

വസന്തം, ശിശിരം എന്നിവയ്ക്കു പുറമെ വേനല്‍ക്കാലം കൂടി മാത്രമേ 30 വര്‍ഷം കൂടി പിന്നിടുന്നതോടെ ഓസ്ട്രേലിയയില്‍ അവശേഷിക്കൂ. ഇതില്‍ ശൈത്യകാലം ഇല്ലാതാകുന്നതോടെ വർധിക്കുക വേനല്‍ക്കാലത്തിന്‍റെ ദൈര്‍ഘ്യമായിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂ സമ്മര്‍ അഥവാ പുതിയ വേനല്‍ക്കാലം എന്നതാണ് ഈ കാലത്തിനു ഗവേകര്‍ നല്‍കിയിരിക്കുന്ന പേര്.

ഈ പുതിയ വേനല്‍ക്കാലത്തെ താപനില പകല്‍സമയത്ത് 40 ഡിഗ്രിക്കു മുകളിലായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇപ്പോള്‍ തന്നെ വേനല്‍ക്കാലത്ത് ചൂടു കാറ്റിനാല്‍ വലയുന്ന ഓസ്ട്രേലിയ ആശങ്കയോടെയാണ് ഈ കാലാവസ്ഥാ പ്രവചനത്തെ നോക്കിക്കാണുന്നത്. കാലാവസ്ഥായില്‍ വരുന്ന ഈ മാറ്റം ഓസ്ട്രേലിയയുടെ ആകെ ജൈവവ്യവസ്ഥയെ ബാധിക്കുമെന്നാണു കരുതുന്നത്.

Australia

ഓസ്ട്രേലിയ മാത്രമല്ല ഇത്തരത്തില്‍ ഭാവിയിലെ കാലാവസ്ഥയെ വിലയിരുത്തി തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഫെബ്രുവരിയില്‍ അമേരിക്കയില്‍ നാസയുടെയും നാഷണല്‍ ഓഷ്യാനിക് റിസേര്‍ച് സെന്‍ററിന്‍റെയും നേതൃത്വത്തില്‍ സമാനമായ പഠനം നടന്നിരുന്നു. 2070 ആകുമ്പോഴേക്കും യുഎസിലെ മധ്യമേഖലകളിലും തെക്കന്‍ മേഖലയിലും വരള്‍ച്ചയുൾ‌പ്പടെയുള്ള പ്രതിഭാസങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായുണ്ടാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 

കൂടാതെ വിവിധ നഗരങ്ങളിലെ താപനിലയിലും വ്യാപകമായ മാറ്റം ഉണ്ടാകുമെന്ന് അമേരിക്കയില്‍ നടന്ന പഠനത്തിലും വ്യക്തമായിട്ടുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ ശൈത്യമേഖഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന വാഷിങ്ടണ്‍ അന്‍പതു വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന മിസിസിപ്പിക്കു തുല്യമാകുമെന്നാണു ഗവേഷകണര്‍ കണക്കു കൂട്ടുന്നത്. ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങള്‍ കുറയ്ക്കാനും വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും ഈ പ്രവചനങ്ങള്‍ സഹായകമാകുമെന്നാണു കരുതുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com