ADVERTISEMENT

കരയിൽ ഉഷ്ണതരംഗവും ഉയർന്ന ചൂടും രണ്ടാഴ്ചയായി തുടരുമ്പേ‍ാൾ മറുവശത്തു കടൽ അസാധാരണമാം വിധം ചൂടാകുന്നത് ആശങ്ക വർധിപ്പിക്കുന്നു. കടൽ കൂടുതൽ ചൂടായാൽ ന്യൂനമർദ്ദം രൂപംകെ‍ാണ്ടു മഴക്കുളള സാധ്യത ഉണ്ടാകാറാണു പതിവെങ്കിലും ഇത്തവണ ഇതുവരെ അതിന്റെ ലക്ഷണം കാണുന്നില്ലെന്നാണു കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

സാധാരണ ഈ സമയത്ത് കടലിന്റെ ചൂട് പരമാവധി 26 ഡിഗ്രി സെൽഷ്യൽസ് ആണു രേഖപ്പെടുത്താറ്. എന്നാൽ രണ്ടുദിവസമായി കടൽ വല്ലാതെ ചൂടായിരിക്കുന്നു– മിക്കയിടത്തും അളവ് 30 ഡിഗ്രി സെൽഷ്യസ്. എന്നിട്ടും ന്യൂനമർദ്ദവും മഴക്കാറും കാണാത്തത് ശാസ്ത്രജ്ഞർക്കു കൗതുകമായിട്ടുണ്ട്. ജില്ലകളിൽ പലയിടത്തും 41 ഡിഗ്രി വരെയാണു ചൂട് അനുഭവപ്പെടുന്നത്. ഒരാഴ്ചയായി ജാഗ്രതാ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

കടൽ ചൂടായതേ‍ാടെ കടലേ‍ാര ജില്ലകളിൽ രാത്രിയും ചൂട് കുറയാത്ത സ്ഥിതിയാണ്. ഭൂമിയിലെ ചൂടിന് രാത്രിയേ‍ാടെ ശമനം ഉണ്ടാകുമെങ്കിലും കടലിൽ നിന്നുള്ള ചൂടുകാറ്റ് തുടരുമെന്നതിനാൽ അസ്വസ്ഥത നിലനിൽക്കും. എൽനീനേ‍ാ പ്രതിഭാസം ആരംഭിച്ചപ്പേ‍ാൾതന്നെ ഇതാണു സാഹചര്യമെങ്കിൽ ഇനിയങ്ങേ‍ാട്ടു രൂക്ഷത കൂടിയേക്കുമെന്നു  കെ‍ാച്ചി സർവകലാശാല റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തു കഴിഞ്ഞദിവസം ഒരു ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ചൂട് ശക്തമാണെങ്കിലും ഇതുവരെ കാര്യമായ ശുദ്ധജലക്ഷാമം അനുഭവപ്പെടാത്തത് ആശ്വാസമാണ്. പ്രളയത്തിനു പിന്നാലെ വരൾച്ച എന്ന പ്രമാണം കണക്കിലെടുത്തു ജലഉപയേ‍ാഗത്തിൽ പലയിടത്തും സ്വയം നിയന്ത്രണം പാലിക്കുന്നതായാണു നിരീക്ഷണം. ഇത്തവണ വലിയ തേ‍ാതിൽ വനം കത്തിയമർത്തതും ചൂടിന്റെ തീവ്രത വർധിപ്പിക്കാൻ ഒരു കാരണമായെന്നു നിഗമനമുണ്ട്.

പലയിടത്തും സംഘടിതമായി കാടിനു തീവയ്ക്കുകയാണ്. വന്യമൃഗശല്യം കുറയ്ക്കാൻ കാടിനു തീയിടുന്ന രീതി സ്വീകരിക്കുന്നത് അധികൃതരിൽ ആശങ്കയുയർത്തിയിട്ടുണ്ട്. സൂര്യനിൽ നിന്നുള്ള വിവിധ രശ്മികളിൽ ഏറ്റവും തീവ്രതയും വേഗവും കൂടിയവ മരങ്ങൾ അടക്കം തീർക്കുന്ന ഹരിതകവചത്തിൽ തട്ടി ചിതറിതെറിക്കുന്നതേ‍ാടെ അവയുടെ തീവ്രത കുറയുന്ന പ്രകൃതിദത്ത സംവിധാനമാണു കാടിന്റെ നാശത്തിലൂടെ ഇല്ലാതാകുന്നതെന്നു പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ചിതറുന്ന രശ്മികളിൽ നല്ലെ‍ാരുഭാഗം തിരിച്ചു അന്തരീക്ഷത്തിലേക്കു പേ‍ാകും. തീവ്രതയും ഊർജവും കൂടിയ ഇതര രശ്മികളെ വലിച്ചെടുത്തു ബാഷ്പീകരിച്ചു ഈർപ്പം ഉണ്ടാക്കുന്നതും വനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com