ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലൻഡ്. ആർട്ടിക്– അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിൽ കാനഡയ്ക്ക് കിഴക്കായാണ് ഇത് സ്ഥിതി െചയ്യുന്നത്. മഞ്ഞു പുതച്ചു കിടക്കുന്ന ഈ ഭൂപ്രദേശത്തിന്റെ നിലനിൽപ് ഭീഷണിയിലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി ഗ്രീൻലൻഡിലെ മഞ്ഞ് അതിവേഗം ഉരുകുകയാണ്. 

2003ൽ ഉണ്ടായിരുന്നതിനേക്കാൾ നാലിരട്ടി വേഗത്തിലാണത്രേ.  2012 ആയപ്പോഴേക്കും ഇവിടെ മഞ്ഞുരുകുന്നത്. 2002 നും 2012 നും ഇടയിൽ ഓരോ വർഷവും ഈ ദ്വീപിന് 280 ജിഗാടൺ (ഒരു ജിഗാടൺ=നൂറു കോടി ടൺ) ഐസാണ് നഷ്ടമാകുന്നത്. ഓരോ വർഷവും 0.076 സെന്റീമീറ്റർ സമുദ്രജലനിരപ്പ് ഉയരാൻ ഈ മഞ്ഞുരുക്കം ഇടയാക്കുമെന്നാണ് നിഗമനം 

ആൽപ്സ് പർവതനിരയിൽ 4,000 മീറ്റർ ഉയരത്തിലുള്ള മഞ്ഞു മലയാണ് മൗണ്ട് ബ്ലാക്ക് ഹിമാനി. 2.5 ലക്ഷം ക്യൂബിക് മീറ്റർ വലുപ്പമുള്ള ഈ മഞ്ഞുമലയും ആഗോളതാപനം മൂലം ഉരുകിയിറങ്ങാൻ തുടങ്ങുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഹിമാലയവും ഉരുകുന്നു

ആഗോളതാപനം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇന്ത്യയിൽ ഹിമാലയത്തോളം എത്തിയിരിക്കുന്നു. താപനിലയിലെ മാറ്റം അവിടത്തെ സസ്യങ്ങളെയും ജന്തുക്കളെയും ജലസ്രോതസ്സു കളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്റ്റ്റി റിസർച്ച് ആന്റ് എജുക്കെയ്ഷന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഹിമാലയ ത്തിലെ ഹിമാനികളുടെ വിസ്തൃതി വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ 2035–ഓടെ ഇവ മുഴുവൻ അപ്രത്യക്ഷമായേക്കാം. ഹിമാലയത്തിന്റെ താഴ്‍വാരങ്ങളിലെ പുൽമേടുകളിൽ ഏതാണ്ട് 70 ശതമാനവും നശിച്ചു കൊണ്ടിരിക്കുകയാണ്. 

കൊടുംതണുപ്പു കാരണം മുമ്പ് ഇവിടെ 3,000 മീറ്ററിന് മുകളിൽ വളരാതിരുന്ന പിയർ, ആപ്പിൾ, നീല പൈൻ എന്നീ മരങ്ങൾ ഇന്ന് 4,000 മീറ്ററിലും ഉയരത്തിൽ കാണാം. താപനിലയിലുണ്ടായ മാറ്റം തന്നെ കാരണം. വരൾച്ച, ശീതക്കാറ്റ്, വലിയ മഞ്ഞുവീഴ്ചയോടുകൂടിയ അതിശീത കൊടുങ്കാറ്റ് എന്നിവയും ഇവിടെ വർധിച്ചു വരികയാണ്. 

English Summary: Climate change, Greenland's ice faces melting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com