സമുദ്രത്തിൽ പതിവില്ലാത്ത വിധം ഉഷ്ണക്കാറ്റ്: അപകടത്തിൽ അകപ്പെടുന്നത് നിരവധി തിമിംഗലങ്ങൾ!

Giant Humpback Whale Breached Out Of The Ocean
SHARE

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രങ്ങളിൽ ചൂടേറിയതോടെ മത്സ്യബന്ധന വലകളിൽ കുടുങ്ങുന്ന തിമിംഗലങ്ങളുടെ എണ്ണം മുൻപില്ലാത്ത വിധം വർധിച്ചതായി ഗവേഷകർ. ആഗോള താപനില ഉയർന്നതോടെ സമുദ്രങ്ങളിൽ ഇടവിട്ട് ശക്തമായ ഉഷ്ണക്കാറ്റുണ്ടാകുന്നതന്റെ ഫലമായാണ് തിമിംഗലങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നതെന്നാണ് കണ്ടെത്തൽ.

ഉഷ്ണ കാറ്റ് മൂലം സമുദ്രജലത്തിലെ ചൂടേറിയതോടെ തീരെ പ്രദേശങ്ങളിലേക്ക് ഇരപിടിക്കാനായി തിമിംഗലങ്ങൾ കൂടുതലായെത്തിയതാണ്  മത്സ്യബന്ധന വലകളിൽ അവ കുടുങ്ങാൻ കാരണം. 2014 നും 16 നും ഇടയിൽ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ വലകളിൽ അകപ്പെട്ട തിമിംഗലങ്ങളുടെ എണ്ണം റെക്കോഡ് നിലയിലായിരുന്നു. 

ഈ സാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധനത്തിനിറങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദേശവും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നു. മത്സ്യബന്ധനം നടത്തുന്നതിന് മുൻപ് സമുദ്രത്തിലെ പരിസ്ഥിതി കൂടി കണക്കിലെടുക്കണമെന്നാണ് നിർദേശം. സമുദ്രത്തിലുണ്ടായ മാറ്റമനുസരിച്ച് തിമിംഗലങ്ങൾ ഇരപിടിക്കുന്ന രീതിയിലും കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. ഇതാണ് അവ മീൻ വലകളിൽ അകപ്പെടാനുള്ള പ്രധാന കാരണമെന്ന് കലിഫോർണിയയിലെ സൗത്ത്-വെസ്റ്റ് ഫിഷറീസ് സയൻസ് സെന്ററിലെ ഗവേഷകനായ  ഡോക്ടർ ജറോഡ് സന്റോറ പറയുന്നു.

അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ഏതു ഭാഗത്തായിരിക്കും തിമിംഗലങ്ങൾ കൂടുതലായി ഇരതേടാനെത്തുന്നതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റ്  തയ്യാറാക്കി വരികയാണ് ഡോക്ടർ സന്റോറയും സംഘവും. മത്സ്യബന്ധനത്തിനെത്തുന്നവർക്ക് അ ഈ വിവരങ്ങൾ ഉപയോഗിച്ച് തിമിംഗലങ്ങൾക്ക് അപകടം വരാത്ത രീതിയിൽ എങ്ങനെ ചൂണ്ടകളും വലകളും സ്ഥാപിക്കണമെന്നു കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

English Summary:‘Unprecedented’ ocean heatwaves led to record numbers of whale entanglements

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA