കാലാവസ്ഥ മാറ്റം ജലമേഖലയ്ക്ക് ഭീഷണി; തിരിച്ചറിവുണ്ടാകണം ഈ ജലദിനത്തിനെങ്കിലും
Mail This Article
ഇന്ന് ലോക ജലദിനം .ഐക്യരാഷ്ട്ര സഭയുടെ നിർദ്ദശേ പ്രകാരം ആണ്ടുതോറും മാർച്ച് 22 ലോക ജലദിനമായി ആചരിക്കാറുണ്ട്. കാലാവസ്ഥ മാറ്റവും ജലവുമെന്നതാണ് ഈ വർഷത്തെ ചർച്ച വിഷയം. ലോകമാകെ കൊറോണ വൈറസിന്റെ ഭീതിയിൽ നിൽക്കുമ്പോൾ ശുദ്ധജലത്തക്കുറിച്ചുള്ള വിചാരങ്ങളേറെ പ്രധാനമാണ്. വിവിധയിനം വൈറസുകൾ രൂപപ്പെടുന്നതിൽ സൂക്ഷ്‌മ കാലാവസ്ഥ മാറ്റത്തിനും വലിയ പങ്കുണ്ടെന്ന വാദവും ശക്തമാണ്. ലോകത്തിന്റെ എല്ലായിടങ്ങളിലും കാലാവസ്ഥാ മാറ്റം യാഥാർഥ്യമായിരിക്കുകയാണ്. കാലാവസ്ഥയിലുണ്ടാകുന്ന ഏതൊരു മാറ്റവും ഏറ്റവും കൂടുതൽ ഭീഷണിയാകുന്നത് ജലമേഖലയിലാണ്.
ആഗോള താപനത്തിന്റെ ഫലമായി ഭൂമിക്കു ചൂട് കൂടുമ്പോൾ മഞ്ഞുമലകൾ വ്യാപകമായി ഉരുകുകയാണ്. കടലിന്റെ ചൂട് രണ്ടു മുതൽ നാലു ഡിഗ്രി വരെ വർധിക്കുന്നതായി നിരീക്ഷിക്കപ്പടെുന്നു. അതിത്രീവമായ മഴയും രൂക്ഷമായ വരൾച്ചയും മാറി വരുന്നതിന്റെ കാലയളവ് കുറഞ്ഞു വരികയാണ്. മഴയുടെ സ്ഥലകാല ലഭ്യതയിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നുണ്ട്. കുറഞ്ഞ കാലയളവിൽ കൂടിയ തോതിൽ ചെറിയ പ്രദശേങ്ങളിൽ മഴ പെയ്യുന്നു എന്നതാണ് പുതിയ രീതി.
ലോകത്തിൽ മൂന്നിലൊന്നു ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്. കാലാവസ്ഥയ്ക്കും അന്തരീക്ഷത്തിനും ഉണ്ടാകുന്ന മാറ്റത്തിനനുസരിച്ചു പുതിയ രോഗങ്ങളും വരുന്നുണ്ട്. ജലസ്രോതസുകളുടെ വ്യാപകമായ നാശവും മലിനീകരണവും ഗുരുതരമായ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്.
ഭാരതത്തിൽ 2030 ഓടു കൂടി ശുദ്ധജലത്തിനു വലിയ പ്രതിസന്ധിയുണ്ടാകുമന്നൊണ് പഠനങ്ങൾ പറയുന്നത്. ഭൂഗർഭ ജലനിരപ്പിൽ വലിയ കുറവ് അനുഭവപ്പെടും. ജല മലിനീകരണവും വലിയ പ്രശ്നമാണ്. വടക്കു കിഴക്കൻ പ്രദശേങ്ങളിൽ ആഴ്‌സനിക് മാലിന്യം എപ്പോൾ തന്നെ വലിയ വെല്ലുവിളിയാണ്. ഭാരതത്തിൽ നിലവിൽ പതിനെട്ടു ശതമാനം പേർക്ക് മാത്രമേ സർക്കാരിന്റെ വകയായുള്ള കുടിവെള്ളം ലഭിക്കുന്നുള്ളൂ.
കേരളത്തിലെ ജലമഖേലയും സുരക്ഷിതമല്ല. 120 ദിവസങ്ങളിൽ വർഷത്തിൽ നല്ല മഴ ലഭിച്ചിരുന്നിടത്ത്, ഇപ്പോൾ 90 മുതൽ 100 ദിവസങ്ങൾ വരയൊയി മാറി. ചെറിയ പ്രദേശങ്ങളിൽ കൂടുതൽ മഴ കുറഞ്ഞ സമയത്തു എന്ന രീതി കേരളത്തിൽ വ്യാപകമായി കഴിഞ്ഞു. ഉപരിതല ജല സ്രോതസുകൾ വ്യാപകമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ടാങ്കർ ലോറികളിൽ കുടിവള്ളെം കൊടുക്കുന്നത് മഴയുടെ നാട്ടിലും നടക്കുന്നു.
2016ൽ സംസ്ഥാനത്ത് 142 വർഷങ്ങൾക്കിടയിലുള്ള വലിയ ചൂടാണ് അനുഭവപ്പെട്ടത്. 2017ൽ ഓഖിയും 2018 ലും 2019ലും പ്രളയവും ഉണ്ടായി. വേനൽക്കാല മഴയിൽ 10 ശതമാനത്തിന്റെ കുറവുണ്ടായി. കാലാവർഷത്തിലും തുലാവർഷത്തിലും കിട്ടുന്ന മഴയിൽ വ്യത്യാസം ഉണ്ടാകുമ്പോഴാണ് പ്രളയവും മറ്റും രൂക്ഷമാകുന്നത് കാലാവസ്ഥ ശാസ്ത്രജ്ഞനായ കൂപ്പന്റെ വർഗ്ഗീകരണമനുസരിച്ചു പർവതജന്യമായ മഴയാണ് കേരളത്തിൽ കിട്ടുന്നത്. സമതുലിതമായ മഴയ്ക്ക് ഇടനാടൻ കുന്നുകളും മലനിരകളും വളരെ നിർണായകമാണ്. മരങ്ങൾ കുറയുന്നിടത്തു മഴയും കുറയുമെന്ന് ഊട്ടി കാടുകളിലെ പടനാണ് തെളിയിക്കുന്നുണ്ട്.
ശക്തമായ മഴയെ ഭൂമിയിൽ പഠിക്കുന്നതിനു മുൻപ് അവയുടെ ആഘാതം കുറക്കുവാൻ പല നിലകളിലുള്ള മാറാ വ്യവസ്ഥയ്ക്ക് കഴിയും. ഒരു ഹെക്ടർവനം 30000 ഘന കിലോമീറ്ററും പത്തു സെന്റ് വയൽ 180000 ലിറ്റർ മഴയും ഉൾക്കൊള്ളും. സ്വാഭാവിക ജലസംഭരണ സംവിധാനങ്ങളിൽ ഉണ്ടാകുന്ന കുറവ് പ്രധാന വിഷയമാണ്.
നാമിന്നു തുടരുന്ന വികസന കാഴ്ചപ്പാടുകൾ തിരുത്തണ്ടേത് ആവശ്യമാണ്. പ്രകൃതി വിഭവങ്ങളെ കൂടി പരിഗണിച്ചു കൊണ്ടുള്ള നിർമാണ രീതികൾ ഭൂവിനിയോഗ മാർഗങ്ങൾ,എന്നിവ വളരെ പ്രധാനമാണ്. സമഗ്രവും ശാസ്ത്രീയവുമായ മണ്ണ് ജല ജൈവ സംരക്ഷണരീതികൾ വ്യാപകമാക്കി മാത്രമേ ജലസുരക്ഷാ നേടാൻ കഴിയുകയുള്ളൂ.
മലിനീകരിക്കപ്പടുകയും നശിപ്പിക്കുകയും ചെയ്യുന്ന ജല സമ്പത്തു നാളത്തേക്കുള്ള കുടിെവള്ളം കൂടിയാണ്. പ്രാദശേിക ജനങ്ങളുടെ ജല ജാഗ്രത കൂട്ടായ്മകൾ ഉണ്ടാകണ്ടേത് കാലത്തിന്റെ ആവശ്യം കൂടിയാണ്. സൂക്ഷ്‌മ കാലാവസ്ഥ രൂപപ്പെടുന്നതിലും ദുരന്തങ്ങൾ ഇല്ലാതാക്കുവാനും ജല സംരക്ഷണം കൂടിയേ കഴിയൂ.