ADVERTISEMENT
Climate Crisis

നമുക്കു ചിരപരിചിതമായ കാലാവസ്ഥയായ വേനൽക്കാലം, മഞ്ഞുകാലം, മഴക്കാലം എന്നിവക്കൊക്കെ നിയതമായ കാലഗണനയും സ്ഥലവുമൊക്കെ ഉണ്ടായിരുന്നു. അതെല്ലാം കീഴ്മേൽ മറിച്ചു കൊണ്ട് കാലാവസ്ഥയിൽ വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യപ്രേരിതമായ കാലാവസ്ഥ മാറ്റമെന്നതാണ് (Anthropogenic climate change) പുതിയ പ്രശ്നമായി വന്നിട്ടുള്ളത്. മഴയുടെയും മഞ്ഞിന്റെയും ചൂടിന്റെയും സ്ഥലകാല ലഭ്യതയിൽ വലിയ മാറ്റമാണ് കാണുന്നത്.

മാനവരാശിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പ്രകൃതി വിഭവങ്ങൾ കൂടുതലായി നശിപ്പിക്കപ്പെട്ടു. കൂടി വന്ന ജനസംഖ്യയും മറ്റു വിവിധകാര്യങ്ങളാലും വ്യാപകമായി വനങ്ങൾ നശിപ്പിക്കുകയുണ്ടായി കാലാവസ്ഥ മാറ്റത്തിന്റെ നാൾവഴികൾ ഇനിപറയുന്നവയാണ്:

1. 1712 ലാണ് ആവിയന്ത്രത്തിലൂടെ ഭൂമിയിൽ ആദ്യമായി കൽക്കരി കൂടുതലായി ഉപയോഗിച്ച് തുടങ്ങിയത്.

2. മോട്ടോർ വാഹനങ്ങളുടെ കണ്ടുപിടിത്തത്തോടുകൂടി പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗവും ആരംഭിച്ചു.

3. 1824 ൽ ഫ്രഞ്ച്ഭൗതിക ശാസ്ത്രജ്ഞനായ ജോസഫ് ഫ്യൂരിയർ ഹരിത ഗ്രഹ പ്രഭാവം ലോകത്തിനു പരിചയപ്പെടുത്തി.

4. 1861ൽ ഐറിഷ്ഭൗതിക ശാസ്ത്രജ്ഞൻ ജോൺ ടിൻഡാൻ അന്തരീക്ഷത്തിലെ വാതകങ്ങളും ജലബാഷ്പ്പവും ഹരിത ഗ്രഹപ്രവഭത്തെ സ്വാധീനിക്കുന്നതായി പറഞ്ഞു.

5. 1866ൽ ആദ്യ മോട്ടോർ വാഹനങ്ങൾ കാൾസ് ബെൻ ഡു കണ്ടുപിടിച്ചു.

6. 1896ൽ കൽക്കരിയുടെ വർധിച്ച ഉപയോഗം ഹരിത ഗ്രഹ പ്രവഭത്തെ കൂട്ടുന്നതായി സ്വീഡിഷ് രസതന്ത്ര ശാസ്ത്രജ്ഞനായ സ്വാൻ തെ അറിനീയസ് കണ്ടെത്തി.

7. 1800ൽ താപവികിരണങ്ങളെ സൂര്യനിൽ നിന്നുള്ള ഇൻഫ്രാ റെഡ് വർണരാജികൾ ഉൾക്കൊള്ളുവാനും ആഗിരണം ചെയ്യുവാനുള്ള കഴിവ് കാർബൺഡൈഓക്സൈഡിന് കൂടുതൽ ആണെന്ന് സ്വീഡിഷ് ഗവേഷകനായ ന്യുട്ടു അങ് സ്ട്രൗ മനസിലാക്കുന്നു.

climate change

8. 1927ൽ കാർബൺഡൈഓക്സൈഡിന്റെ തോത് 100 കോടി ടണിൽ എത്തുന്നു.

9. 1938ൽ ലോകത്തിലെ 147 കാലാവസ്ഥ കേന്ദ്രങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ അന്തരീക്ഷ താപനില ഉയരുന്നതായി ബ്രിട്ടീഷ് എൻജിനീയർ ആയ ഗേ കലണ്ടർ നിരീക്ഷിച്ചു. കാർബൺഡൈഓക്സൈഡിന്റെ സാന്ദ്രതയിലെ വ്യതാസത്തിലും ഭൂമിക്കു ചൂട് കൂടാമെന്നു അദ്ദേഹം പറഞ്ഞെങ്കിലും അത് ആരും സ്വീകരിച്ചില്ല.

10. 1955ൽ അമേരിക്കൻ ഗവേഷകനായ ഗിൽബെർട് പ്ലാസ് ആധുനിക ഉപകരണങ്ങളുടെയും കമ്പ്യൂട്ടർ വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ വാതകങ്ങളുടെ ഇൻഫ്രാ റെഡ് വികിരണങ്ങൾ ശേഖരിച്ചു വക്കാനുള്ള കഴിവ് തെളിയിച്ചു.

11. 1957ൽ സമുദ്ര ഗവേഷകനായ റോഗർ റിവെല്ലിയും രസതന്ത്രജ്ഞനായ ഹാൻസ്ന്യൂസും ചേർന്നുള്ള പഠനത്തിൽ അന്തരീക്ഷത്തിലെ നല്ല തോതിൽ കടൽ ആഗിരണം ചെയ്യുന്നു.

12. 1958ൽ ചാൾസ്ഡേവിഡ് കെയ്‌ലിങ്ങിന്റെ നേതൃത്വത്തിൽ ഹവായിലെ വിദൂര ദ്വീപ് മൗഹലോയിലും അന്റാർട്ടിക്കയിലും മറ്റും അളവ് കൂടുന്നതായി കണ്ടു.

13. 1965 ൽ യുഎസ് പ്രസിഡന്റിന്റെ ഉപദേശക സമിതി ഹരിത ഗ്രഹ വാതകങ്ങളുടെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു. 

14. 1975ൽ യുഎസ് ഗവേഷകനായ പാലസ് ബ്രോക്കർ ആഗോളതാപനമെന്ന പ്രയോഗം നടത്തി.

15. 1989ൽ അന്തരീക്ഷത്തിലെ കാർബൺ വ്യാപനം പ്രതിവർഷം 600  കോടി ടൺ എന്ന നിലയിൽ മാറി.

16. 1998ൽ ചരിത്രത്തിലെ വലിയ ചൂട് ഭൂമിയ്ക്ക് അനുഭവപ്പെടുന്നു.

17. 2008 ആകുമ്പോൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കൊണ്ട് വായുവിൽ കലർന്നതിന്റെ അളവ് 800 ടൺ ആണെന്ന കണ്ടെത്തൽ. 

18. 2018ൽ ലോക ജനസംഖ്യ 1800 കളിലെ നൂറു കോടിയിൽ നിന്ന് എഴുനൂറ്റി അറുപതു കോടിയിലേക്കു കുതിക്കുന്നു.

ഈ കാലയളവിനുള്ളിൽ കടലിന്റെ ചൂട് രണ്ടു മുതൽ നാലു ഡിഗ്രി വരെ ഉയരുന്നു. മഞ്ഞു മലകൾ വ്യാപകമായി ഉരുകുന്നതായി റിപോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നു. ഭൂമിയുടെയും കടലിന്റെയും ചൂട് ക്രമാതീതമായി ഉയരുകയും അതിനനുസരിച്ചു ലോകത്തിലാകെ കാലാവസ്ഥക്ക് മാറ്റമുണ്ടാകുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com