ആഗോളസമുദ്രനിരപ്പിലെ വർധന ഞെട്ടിക്കുന്നത്; ഇന്ത്യൻ നഗരങ്ങൾക്കും ഭീഷണി: വിഡിയോ പുറത്തുവിട്ട് നാസ

sea-level-nasa
ആഗോളസമുദ്രനിരപ്പ് വർധനവ് (Videograb: Twitter/@ClimateSciBreak) മെഡിറ്ററേനിയൻ കടൽ (Photo: Twitter/@BluAnge56963929)
SHARE

30 വർഷത്തിനിടെയുള്ള ആഗോള സമുദ്ര വർധനവ് വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ട് രാജ്യാന്തര സ്പേസ് ഏജൻസിയായ നാസ. 1993നും 2022നും ഇടയ്ക്കുണ്ടായ ആഗോള സമുദ്ര നിരപ്പിന്റെ വർധനവാണ് ആനിമേഷൻ രൂപത്തിൽ നാസയുടെ സയന്റിഫിക് വിഷ്വലൈസേഷൻ സ്റ്റുഡിയോ പുറത്തുവിട്ടത്.

കഴിഞ്ഞ 100 വർഷത്തിനിടെ ആഗോളതാപനിരക്കിൽ ശരാശരി 1 ഡിഗ്രി സെൽഷ്യസാണ് വർധിച്ചത്. ഇതിനെ തുടർന്ന് സമുദ്രനിരപ്പിൽ ആറു മുതൽ എട്ട് ഇഞ്ച് വരെ വർധനവ് രേഖപ്പെടുത്തി. ഇതിൽ പകുതിയലധികം വർധനവ് ഉണ്ടായത് 1993നു ശേഷമാണ്. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതും സമുദ്രനിരപ്പ് കൂട്ടുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ യുഎൻ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ചെന്നൈ, കൊൽക്കത്ത, മുംബൈ തുടങ്ങി ഇന്ത്യയിലെ വൻനഗരങ്ങളും ആഗോളസമുദ്രനിരപ്പ് വർധിക്കുന്നതുമൂലം ഭീഷണി നേരിടുന്നുണ്ടെന്ന് നേച്വർ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലിൽ പറയുന്നു. 2100 ഓടെ ഹരിതഗൃഹ വാതക ബഹിർഗമനത്തിന് തടയാൻ കഴിഞ്ഞില്ലെങ്കിൽ ഏഷ്യൻനഗരങ്ങളുടെ നില മോശമാകുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

English Summary: Nasa tracks 30 years of Sea level rise

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS