അടുത്ത നൂറ്റാണ്ടിൽ 100 കോടി ജനങ്ങൾ മരണത്തിന് കീഴടങ്ങേണ്ടി വരും; ‘1000 ടൺ നിയമം’ നടപ്പിലാകുമോ?

HIGHLIGHTS
  • 40 ശതമാനത്തിലധികം കാർബൺ ഉദ്വമനത്തിന് എണ്ണ–വാതക വ്യവസായം ഉത്തരവാദികളാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു
global-warming-3
SHARE

ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാൽ അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് പഠനം. എനർജീസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം അതിന്റെ തീഷ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

നിലവിലെ കാലാവസ്ഥാ വ്യതിയാനം പൂർണമായും മനുഷ്യനിർമിതമാണ്. കാർബൺ ഉദ്വമനമാണ് കാലാസ്ഥാ വ്യതിയാനത്തിന്റെ പ്രധാനകാരണമായി പറയപ്പെടുന്നത്. 40 ശതമാനത്തിലധികം കാർബൺ ഉദ്വമനത്തിന് എണ്ണ–വാതക വ്യവസായം ഉത്തരവാദികളാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ വിഭവശേഷിയുള്ള സമൂഹത്തിലെ കോടിക്കണക്കിന് ജനങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുകയെന്ന് പഠനം വ്യക്തമാക്കുന്നു.

Worst mass extinction event in Earth’s history was caused by global warming analogous to current climate crisis
Image Credit: i am adventure /Shutterstock

‘1,000 ടൺ ഫോസിൽ കാർബൺ കത്തിച്ചാൽ ഭാവിയിൽ ഓരോ തവണയും ഒരു അകാലമരണം സംഭവിക്കും. ഈ കണക്കിനെ ‘1000 ടൺ നിയമം’ എന്നാണ് പറയുന്നത്. ഈ കണക്കനുസരിച്ചാണെങ്കിൽ അടുത്ത നൂറ്റാണ്ടിൽ 100 കോടി ജനങ്ങൾ മരണത്തിന് കീഴടങ്ങേണ്ടി വരും. അതിനാൽ നാം ഗൗരമായി കാണുകയും അതിവേഗം ഇതിനെതിരെ പ്രവർത്തിക്കുകയും വേണം.’– കാനഡയിലെ വെസ്റ്റേൺ ഒന്റാറിയോ സർവകലാശാലയിലെ പ്രഫസറായ ജോഷ്വ പിയേഴ്സ് പറഞ്ഞു. ഫോസിൽ ഇന്ധന ഉപയോഗം ഒഴിവാക്കി മറ്റ് മാർഗങ്ങൾ തേടുന്നതാണ് ഈ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനുള്ള പോംവഴിയെന്ന് അദ്ദേഹം വിശദീകരിച്ചു.

Content Highlights: Climate Change | Climate | Global Warming 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS