Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെട്ടിയ പൂവൻവാഴ വീണ്ടും കുലച്ചു; അമ്പരന്ന് കാഴ്ചക്കാർ!

Plantain

ഒരിക്കൽ കുലച്ചുവെട്ടിയ വാഴ വീണ്ടും കുലച്ചതു കൗതുകമായി. വയനാട്ടിലെ പനമരത്ത് രണ്ടാം മൈൽ എടയത്ത് ഗലീലിയോ ജോർജിന്റെ കൃഷിയിടത്തിലാണ് ഈ കൗതുകക്കാഴ്ച. പാതയോരത്തുള്ള കൃഷിയിടത്തിലെ പൂവൻവാഴ കുലവന്നു പഴുത്തതിനെത്തുടർന്നു 3 മാസം മുൻപ് വെട്ടിയതാണ്. എന്നാൽ, കഴിഞ്ഞ ദിവസം നോക്കുമ്പോൾ വെട്ടിയ ഭാഗത്തിനു മുകളിലായി വീണ്ടും കുലവന്ന നിലയിൽ കണ്ടു.

കൗതുകക്കാഴ്ച ബിനാച്ചി–പനമരം പാതയോരത്തായതിനാൽ കാഴ്ചക്കാരായി എത്തിയതും ഒട്ടേറെപ്പേരാണ്. ഒരു വാഴയിൽത്തന്നെ രണ്ടു കുലകളും ഒട്ടേറെ വാഴച്ചുണ്ടുകളും ഉണ്ടായ കാഴ്ച പലയിടങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും വെട്ടിയ പൂവൻവാഴ വീണ്ടും കുലച്ചുകാണുന്നത് ആദ്യമായിട്ടാണെന്നാണ് കാഴ്ചക്കാരായെത്തിയ പലരും പറയുന്നത്.