Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമാലയത്തില്‍ വന്‍ ഭൂകമ്പത്തിന് സാധ്യത; മുന്നറിയിപ്പുമായി ഗവേഷകർ!

Mount Himalaya

റിക്ടര്‍ സ്കെയിലില്‍ 8.5 വരെ രേഖപ്പെടുത്തിയേക്കാവുന്ന വിനാശകാരിയായ ഭൂകമ്പം ഹിമാലയന്‍ മേഖലയില്‍ ഉണ്ടാകുമെന്നു ഗവേഷകര്‍ . ഹിമാദ്രി എന്നറിയപ്പെടുന്ന ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ മേഖലകളിലാണ് ഈ ഭൂകമ്പം ഉണ്ടാകുക.ഏറെനാളായി ഇത്തരമൊരു ഭൂകമ്പം മേഖലയിലുണ്ടായിട്ടില്ല, അതുകൊണ്ടു തന്നെ ചെറിയ ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്ന ഭൂകമ്പ സാധ്യതാ മേഖലയായ ഹിമാലയത്തില്‍ വന്‍ ഭൂകമ്പം സംഭവിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്‍ററിലെ ഭൗമശാസ്ത്രവിഭാഗം ഗവേഷകനായ സി.പി രാജേന്ദ്രൻറെ നേതൃത്വത്തിൽ നടന്ന പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു.  വ്യക്തമാക്കി. ജിയോളജിക്കൽ ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചത് . 3 വർഷം മുൻപു നേപ്പാളിനെ തകർത്തെറിഞ്ഞ, റിക്ടർ സ്കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു സമാനമായേക്കാം ഇതെന്നുമാണ് മലയാളി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭൗമശാസ്ത്ര ഗവേഷകസംഘത്തിൻറെ കണ്ടെത്തൽ.

ഭൗമശാസ്ത്രപരമായ തെളിവുകളും, ഐഎസ്‍ആര്‍ഒ ഉപഗ്രഹമായ കാര്‍ട്ടോസാറ്റില്‍ നിന്നും ശേഖരിച്ച വിവരങ്ങളും ഗൂഗിള്‍ എര്‍ത്തിലൂടെയുള്ള നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഇത്തരമൊരു പഠനം നടത്തിയത്. ഇത്തരമൊരു ഭൂകമ്പം ഹിമാലയന്‍ മേഖലയിലുണ്ടായത് ഏതാണ്ട് 700 മുതല്‍ 800 വര്‍ഷം വരെ മുന്‍പാണ്. ഏകദേശം 1315 നും 1445 നും ഇടയ്ക്ക്. അതുകൊണ്ട് തന്നെ ഇത്ര വര്‍ഷം കാര്യമായ ചലനമുണ്ടാകാത്തത് ഇന്ത്യയും നേപ്പാളും ഉള്‍പ്പടുന്ന ഹിമാലന്‍ മേഖലകളില്‍ കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. ഈ സമ്മര്‍ദ്ദമാണ് വൈകാതെ വലിയൊരു ചലനത്തിനു വഴിവയ്ക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നത്

മനുഷ്യരുണ്ടാക്കുന്ന ആഘാതം

himalaya

ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം. യൂറോപ്യന്‍ ഫലകവും ഇന്‍ഡോ ഓസ്ട്രേലിയന്‍ ഫലകവും കൂടിച്ചേരുന്ന മേഖല. ഇവിടെയുണ്ടാകുന്ന ഉരസലുകള്‍ വര്‍ഷത്തില്‍ നിശ്ചമ മില്ലിമീറ്റര്‍ വീതം ഹിമാലയത്തിന്‍റെ ഉയരം വർധിക്കുന്നതിനു കാരണമാകുന്നു. ഫലകങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തിനു പുറമെയാണ് മനുഷ്യര്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം. ഹിമാലന്‍ മേഖലകളില്‍ പെരുകുന്ന ജനവാസവും ഇത്തരമൊരു വലിയ ഭൂചലനത്തിലേക്കു വഴിവയ്ക്കുമെന്നു രാമചന്ദ്രന്‍ പറയുന്നു. 

രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഗവേഷകരുടെ കണ്ടെത്തല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരും ശരിവയ്ക്കുന്നു. കൊളറാഡോ സര്‍വകലാശാലയിലെ ജിയോ ഫിസിസിസ്റ്റായ റോജര്‍ ബിഹാമും ഹിമാലയന്‍ മേഖലയില്‍ ഒരു വലിയ ഭൂകമ്പം സംഭവിക്കേണ്ട സമയം ഭൗമശാസ്ത്രപരമായി അതിക്രമിച്ചിരിക്കുന്നുവെന്ന് പറയുന്നു. റിക്ടര്‍ സ്കെയിലില്‍ 8.5 വരെ രേഖപ്പെടുത്തുന്ന ശക്തമായ ഭൂകമ്പമായിരിക്കും ഇതെന്നും റോജര്‍ ബിഹാം മുന്നറിയിപ്പു നല്‍കുന്നു. 

ഉത്തരാഖണ്ഡിലുള്ള കിഴക്കന്‍ അല്‍മോറ മുതല്‍ നേപ്പാളിലെ പൊക്ര വരെയുള്ള മേഖലയാകും മിക്കവാറും ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നും റോജര്‍ ബിഹാം വ്യക്തമാക്കുന്നു. 2015 ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 8.1 രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഭൂകമ്പത്തെ ഹിമാലയവുമായി നേരിട്ടു ബന്ധപ്പെടുത്താനാകില്ല. ഹിമാലയത്തിന്‍റെ സമ്മര്‍ദ്ദം മൂലമല്ല ഈ ഭൂകമ്പം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഇത്തരമൊരു ഭൂകമ്പം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.