പുനർജീവിപ്പിച്ചത് 5 നദികളും 8000 കുളങ്ങളും; ഇത് ഇന്ത്യയുടെ ജലമനുഷ്യൻ

HIGHLIGHTS
  • ഡോക്ടർ തുടക്കമിട്ട ജലചികിൽസ ലോകം അംഗീകരിക്കുന്ന ആൾവാർ ജലസംരക്ഷണ മാതൃക
  • അടുത്ത ലക്ഷ്യം ഗംഗയെ മാലിന്യത്തിൽ നിന്നു മോചിപ്പിക്കുക
SHARE

ഇന്നു ലോകജലദിനം. ഇന്ത്യയുടെ ജലമനുഷ്യൻ മനസുതുറക്കുന്നു. ഇനിയൊരു ലോകയുദ്ധം ജലത്തിനു വേണ്ടിയാകരുതെന്ന പ്രാർഥനയോടെ. ഡോ. രാജേന്ദ്രസിങ് രാജസ്ഥാനിലെ 5 നദികൾ മാത്രമല്ല, 8000 കുളങ്ങളും പുനർജീവിപ്പിപ്പിച്ചു. അതിനു സഹായകമായത് ഗ്രാമത്തിലെ കർഷകരും സ്ത്രീകളും കുട്ടികളും മറ്റും. വിദ്യാഭ്യാസമല്ല ഞങ്ങൾക്ക് ആദ്യം വെള്ളം തരൂ എന്ന് ആദ്യം രാജേന്ദ്രസിങ് എന്ന യുവ സാമൂഹിക പ്രവർത്തകനോട് ആദ്യമായി പറയുന്നത് ആൾവാറിലെ കർഷകരാണ്. മരങ്ങളെല്ലാം വെട്ടിയതു മൂലം നഷ്ടപ്പെട്ടുപോയ ഭൂഗർഭജലസ്രതോസ്സുകളെ വീണ്ടെടുക്കുക മാത്രമാണ് അതിനുള്ള ഏക പോംവഴിയെന്നു മനസിലാക്കി ഈ ആയുർവേദ ഡോക്ടർ തുടക്കമിട്ട ജലചികിൽസ ഇന്ന് ലോകം അംഗീകരിക്കുന്ന ആൾവാർ ജലസംരക്ഷണ മാതൃകയാണ്. 

തടയണകളും കുളങ്ങളും നിർമിച്ച് ജലത്തെ മണ്ണിലേക്ക് താഴ്ത്തിത്തുടങ്ങിയതോടെ മരുഭൂമികളുടെ നാടായ രാജസ്ഥാനിൽ അദ്ഭുതം പിറക്കുകയായിരുന്നു. ജന്മദേശമായ ഉത്തർപ്രദേശിലും മധ്യപ്രദേശിലും ബിഹാറിലും എന്നുവേണ്ട ഏറ്റവുമൊടുവിൽ ഇന്ത്യയുടെ ഹൃദധമനിയായ ഗംഗയുടെ വരെ രക്ഷയിൽ എത്തിനിൽക്കുകയാണ് ഈ മഗ്സസെ പുരസ്കാര ജേതാവിന്റെ ജൈത്രയാത്ര. ഇതിനിടെ ലോക ജലപുരസ്കാരവും രാജേന്ദ്രസിങിനെ തേടിയെത്തി. ജലം സമാധാനത്തിനായി എന്ന സന്ദേശത്തോടെ മുപ്പതോളം രാജ്യങ്ങളിൽ ഇതിനോടകം പര്യടനം നടത്തിക്കഴിഞ്ഞ ഈ സമാധാന ദൂതനെ ഇനി കാത്തിരിക്കുന്നത് എത്രയെത്ര പുരസ്കാരങ്ങൾ.

rajendra-singh-a-water-revolutionary-in-india

ഗംഗയെ മാലിന്യത്തിൽ മിന്നു മോചിപ്പിക്കും എന്ന ഉറപ്പോടെ ഭരണത്തിൽ വന്ന നേതാക്കൾ ഇന്നു ഗംഗയെ മറക്കുകയാണന്നു പറയാൻ രാജേന്ദ്രസിങിനു മടിയില്ല. ഗംഗയ്ക്കു വേണ്ടി സത്യഗ്രഹമനുഷ്ടിച്ച് മരണം വരിച്ച സ്വാമി അഗർവാളിനെപ്പോലെയുള്ളവരുടെ സമരത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ട് രാജേന്ദ്രസിങ് ദൃഡപ്രതിജ്ഞ എടുത്തു: ഗംഗയുടെ രക്ഷയ്ക്കായി സർക്കാർ നടപടി എടക്കുന്നതു വരെ ഇനി മുടിയും താടിയും തൊടില്ല. അതങ്ങനെ ടാഗോറിന്റെ താടി പോലെ നീളുകയാണ്. തിരുവനന്തപുരുത്ത് മനോരമ ഓൺലൈൻ അസറ്റ് ഹോം ഗൃഹക്കൂട്ടായ്മയുടെ സമ്മാനദാനത്തിനെത്തിയ അദ്ധേഹം ഒരു കാര്യം കൂടി വ്യക്തമാക്കി. ഗംഗയെ മറന്നവർക്ക്  ഈ തിരഞ്ഞെടുപ്പിൽ ഗംഗാതീരം മറുപടി നൽകും.  

ഗംഗാതീരത്തെ പാവപ്പെട്ട മൽസ്യത്തൊഴിലാളികളും നിഷാദ വിഭാഗക്കാരും മറ്റും പങ്കെടുത്ത 112 ദിവസത്തെ ഗംഗായാത്രയ്ക്കു ശേഷം തയ്യാറാക്കിയ ഗംഗാ ധവളപത്രത്തിൽ എല്ലാമുണ്ട്. ഗംഗയെ ചുറ്റിപ്പറ്റി ഒഴുകുന്ന പണം പക്ഷെ നദിയുടെ രക്ഷയ്ക്ക് സഹായകമാകുന്നില്ല. പരിസ്ഥിതി നിയമങ്ങൾ എല്ലാം ദുർബലപ്പെടുത്തിയ ഭരണാധികാരികൾ ഈ രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ വരും തലമുറകൾക്കായി സംരക്ഷിക്കാൻ എന്തു ചെയ്യുന്നു ? ലോക ജലദിനത്തിൽ ഡോ. രാജേന്ദ്രസിങുമായി മനോരമ ഓൺലൈൻ നടത്തുന്ന ദീർഘസംഭാഷത്തിന് കാതോർക്കാം. പ്രത്യേകിച്ചും നടക്കാൻ പോകുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിന്റെ പശ്ചാലത്തലത്തിൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA