sections
MORE

കടൽ‌നിറയെ പ്ലാസ്റ്റിക് ; വലയിൽ കുരുങ്ങിയ കടലാമകൾക്ക് രക്ഷകരായി ‌മത്സ്യത്തൊഴിലാളികള്‍!

Fishermen rescued trapped sea turtles
SHARE

അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്നവർ കടലിലുപേക്ഷിച്ച പ്ലാസ്റ്റിക് തുരുത്തിൽ കുരുങ്ങിയ കടലാമകൾക്കു നീലേശ്വരത്തെ മത്സ്യത്തൊഴിലാളികൾ രക്ഷകരായി.ഉപേക്ഷിച്ച വലയിലും അനുബന്ധ സാധനങ്ങളിലും കുരുങ്ങിപ്പോയ  7 കടലാമകളെയാണ് ഇവർ രക്ഷിച്ചത്. ചൂണ്ട വലക്കാർ ഉപേക്ഷിച്ച വലയാണ് വില്ലനായത്. ഒലീവ് റെഡ്‌ലി, ഹോക്സ് ബിൽ ഇനങ്ങളിൽ പെട്ട കടലാമകളായിരുന്നു ഇവ. 

കന്യാകുമാരി ഉൾപ്പെടെ ഇതര ദേശങ്ങളിൽ നിന്നെത്തുന്ന ചൂണ്ടുവലക്കാർ ഉപേക്ഷിച്ച പ്ലാസ്റ്റിക് വല, പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ എന്നിവയിലാണ് ഇവ കുരുങ്ങിയതെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വലയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ നിലയിലായിരുന്നു കടലാമകൾ. കാലുകളിലും മറ്റു ശരീര ഭാഗങ്ങളിലും കുടുങ്ങിക്കിടന്ന വല ഏറെ നേരത്തെ ശ്രമഫലമായാണ് അഴിച്ചു മാറ്റിയത്.

തൈക്കടപ്പുറത്തെ ബാബു, ഷാജി, സജീവൻ, ഗണേശൻ, പ്രകാശൻ, രമേശൻ, സജേഷ്, സുജിത്ത്, അഖിലേഷ്, രഘു, വിമലൻ, സുരേശൻ, രാജീവൻ എന്നിവരാണ് ആമകളെ രക്ഷിച്ചു കടലിൽ വിട്ടത്. പഴയ വല, പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ ഉപയോഗിച്ചു കൃത്രിമ തുരുത്തുകൾ സൃഷ്ടിച്ചു മത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കുകയാണ് ചൂണ്ടുവലക്കാരുടെ രീതി.

ഇതിനു ശേഷം ഈ മാലിന്യങ്ങളത്രയും കടലിൽ തന്നെ ഉപേക്ഷിക്കുന്നു. ഇത്തരത്തിൽ കടലിൽ അടിഞ്ഞ ടൺ കണക്കിനു മാലിന്യത്തുരുത്തുകളിൽ കുരുങ്ങി കൂട്ടത്തോടെ ചത്തൊടുങ്ങിയ കടലാമകളെ ആഴക്കടലിലെമ്പാടും കാണാമെന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. മുട്ടയിടാൻ കരയിലേക്കു വരുന്ന ആമകളും ഇത്തരത്തിൽ വലയിൽ കുരുങ്ങി ചത്തൊടുങ്ങുന്നുണ്ടെന്നു നെയ്തൽ പരിസ്ഥിതി സംഘടനയുടെ പ്രവർത്തകൻ പി.വി.സുധീർ കുമാർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA