ADVERTISEMENT

അണ്ണാനെ കണ്ടാൽ പതിയിരുന്ന് ചാടിപ്പിടിച്ച് കറുമുറെ അകത്താക്കുന്ന പൂച്ചകളെയാണ് പലർക്കും പരിചയം. എന്നാൽ ഇവിടെയൊരു പൂച്ച ആ ധാരണ തിരുത്തിക്കുറിച്ചിരിക്കുകയാണ്. തന്റെ സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം അനാഥരാക്കപ്പെട്ട നാല് അണ്ണാൻ കുഞ്ഞുങ്ങളെയും പാലൂട്ടി വളർത്തിയാണ് റഷ്യയിലെ ഈ പൂച്ചമ്മ വ്യത്യസ്തയാകുന്നത്.

ക്രിമിയയിലെ ബക്‌ഷിസാരെ മിനിയേച്ചർ പാർക്കിലാണ് പൂച്ചമ്മയും കുംടുംബവുമുള്ളത്. പാർക്ക് സന്ദർശിക്കാനെത്തിയ സഞ്ചാരികളിലൊരാളാണ് അമ്മ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അണ്ണാൻ കുഞ്ഞുങ്ങളുമായി ഇവിടെയെത്തിയത്. പാർക്കിലെ വളർത്തു പൂച്ചയായ പുഷ കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ സമയമായിരുന്നു അത്.

Cat adopts four adorable squirrels

അതുകൊണ്ട് തന്നെ പാർക്ക് അധികൃതർ അണ്ണാൻ കുഞ്ഞുങ്ങളെ കരുതലോടെ പുഷയുടെ സമീപത്തെത്തിച്ചു. ആദ്യം കുഞ്ഞുങ്ങളെ നോക്കാൻ പുഷ തയാറായില്ലെങ്കിലും കുറച്ചു സമയത്തിനു ശേഷം നാല് അണ്ണാൻ കുഞ്ഞുങ്ങളുടെയും സംരക്ഷണം പുഷ സന്തോഷത്തോടെ ഏറ്റെടുത്തു.

അണ്ണാൻ കുഞ്ഞുങ്ങൾക്കും ആദ്യം അമ്പരപ്പുണ്ടായിരുന്നെങ്കിലും പുഷയുടെ കരുതലോടെയുള്ള സമീപനം അവർക്കും ഇഷ്ടമായി. ഇപ്പോൾ പൂച്ചമ്മയുടെയും പൂച്ചക്കുട്ടികളുടെയും കൂടെയാണ് അണ്ണാൻ കുഞ്ഞുങ്ങളുടെ ഊണും ഉറക്കവുമെല്ലാം. പൂച്ചക്കുഞ്ഞുങ്ങളോടൊപ്പം ഇവരെയും പൂച്ചമ്മയാണ് പാലൂട്ടി വളർത്തുന്നത്. പാല് തികഞ്ഞില്ലെങ്കിലോന്നു കരുതി പാർക്ക് അധികൃതർ ചെറിയ പാൽക്കുപ്പികളിലാക്കിയും ഇവയ്ക്ക് പാലു നൽകുന്നുണ്ട്.

എന്തായാലും അണ്ണാൻ കുഞ്ഞുങ്ങളെ വളർത്തുന്ന പൂച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. പാർക്ക് അധികൃതർ പുറത്തുവിട്ട പൂച്ചമ്മയുടെയും അണ്ണാൻകുഞ്ഞുങ്ങളുടെയും ദൃശ്യങ്ങൾ നിരവധിയാളുകൾ ഇപ്പോൾ തന്നെ കണ്ടുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com