ബിഷപ്സ് ഹൗസ് ഇഷ്ട സങ്കേതം; മയിൽ കാഴ്ച കൗതുകമാകുന്നു!

Peacock
SHARE

കൊച്ചി ബിഷപ്സ് ഹൗസ് വളപ്പ് മയിലുകളുടെ ഇഷ്ട സങ്കേതം. വിശാലമായ വളപ്പിലും ബിഷപ്സ് ഹൗസിനു മുന്നിലും പീലി വിടർത്തിയാടുന്ന മയിലുകൾ ഇവിടെ എത്തുന്നവർക്കു കൗതുകക്കാഴ്ച. മെത്രാസന മന്ദിരത്തിനു മുന്നിൽ പീലി വിടർത്തി നിൽക്കുന്ന മയിലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 3 മയിലുകളാണു സ്ഥിരമായി ഇവിടെ എത്താറുള്ളത്. ഒട്ടേറെ മരങ്ങൾ തിങ്ങിനിൽക്കുന്ന വളപ്പിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥിര സന്ദർശകർ.

peacock

അതുകൊണ്ടു തന്നെ ബിഷപ്സ് ഹൗസിലെ വൈദികരോടും ജീവനക്കാരോടും നല്ല അടുപ്പം. വിശ്രമ ജീവിതം നയിക്കുന്ന വൈദികർ താമസിക്കുന്ന കെട്ടിടത്തിന്റെ വരാന്തയിൽ എത്തുന്ന മയിലുകൾ അവരുടെ കയ്യിൽ നിന്നു ഭക്ഷണം വാങ്ങിക്കഴിച്ചു മടങ്ങും. ബിഷപ്സ് ഹൗസ് വളപ്പിലെ പോർച്ചുഗീസ് മ്യൂസിയം കാണാൻ എത്തുന്ന വിദേശികൾക്കും മയിൽകാഴ്ച കൗതുകം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA