ADVERTISEMENT

റെയിൽവേ ട്രാക്കിനു സമീപത്തുകൂടി ആന നടന്നു വരുന്നത് കണ്ടാണ് ലോക്കോ പൈലറ്റുമാർ ട്രെയിൻ നിർത്താൻ തീരുമാനിച്ചത്. സിലിഗുരി ദിൻഹട്ടാ ഡെമു ട്രെയിനിലെ പ്രധാന ലോക്കോ പൈലറ്റായ ബിപ്‌ലബ് കാന്തിദാസും സഹായിയായ എൻ കെ സിങ്ങുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.സിലിഗുരിക്കു സമീപമുള്ള ഗുൽമ, സേവോക്ക് സ്റ്റേഷനുകൾക്കിടലിൽ വച്ചാണ് സംഭവം നടന്നത്. 

നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ കണ്ടതോടെ ആനയ്ക്ക് കൗതുകമായി. ആന ട്രാക്കിൽ കയറി ട്രെയ്നിന്റെ മുന്നിൽ വന്ന് തുമ്പിക്കൈ ഉപയോഗിച്ച് തൊട്ടു നോക്കുകയും തല ഉപയോഗിച്ച് മറിച്ചിടാൻ നോക്കുകയും ചെയ്തതോടെ ഉള്ളിലുണ്ടായിരുന്ന ലോക്കോ പൈലറ്റുമാർ വിരണ്ടു.

ഇവർ ഹോൺ അടിച്ചതോടെയാണ് ആന സമീപത്തു നിന്നും പിൻമാറിയത്. എന്നാൽ  ട്രാക്കിൽ നിന്നും മാറാൻ ആന കൂട്ടാക്കാതെ അവിടെ തന്നെ നിലയുറപ്പിച്ചു. കാട്ടാനയുടെ കുറുമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com