ADVERTISEMENT

ഓസ്ട്രേലിയയിലെ ബ്രിസ്ബേയ്നിൽ നിന്നാണ് 1.8 മീറ്ററോളം വലുപ്പമുള്ള കൂറ്റൻ പാമ്പിനെ പിടികൂടിയത്. ബ്രിസ് ലോക്കറ്റ് എന്ന പാമ്പുപിടുത്ത വിദഗ്ധനാണ് കറുത്ത നിറവും ചുവന്ന വയറുമുള്ള വലിയ പാമ്പിനെ പിടിച്ചത്. സ്നേക്ക് ക്യാച്ചേഴ്സ് ഓഫ് ബ്രിസ്ബേൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച റെഡ് ബെല്ലീഡ് ബ്ലാക്ക് സ്നേക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

പിടികൂടിയ പാമ്പിന്റെ വലുപ്പമാണ് ഇത് ശ്രദ്ധാകേന്ദ്രമാകാൻ കാരണം. ഒരു അരുവിയുടെ സമീപത്തു നിന്നുമാണ് പാമ്പിനെ പിടികൂടിയത്. യഥേഷ്ടം ഭക്ഷണം ലഭിച്ചതിനാലാകണം പാമ്പ് പതിവിലധികം തടിച്ചതെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ പിടികൂടിയ പാമ്പിന് ചോങ്ക് എന്ന പേരും നൽകി.  റെഡ് ബെല്ലി പാമ്പുകളുടെ പ്രജജന സമയമാണിത്. ഇണയെ തിരഞ്ഞാകാം ഇതെത്തിയതെന്നാണ് നിഗമനം.

സാധാരണയായി ഈ പാമ്പുകൾക്ക് 1.5 മുതൽ 2 മീറ്റർ വരെ വലുപ്പം വയ്ക്കാറുണ്ട്. പെൺപാമ്പുകളേക്കാൾ അധികം വലുപ്പം ഈ ഗണത്തിലെ ആൺപാമ്പുകൾക്കുണ്ട്. ഓസ്ട്രേലിയയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ഗണത്തിൽ പെട്ട ഏറ്റവും വലിയ പാമ്പിന്റെ വലുപ്പം 1.44 മീറ്ററാണ്.

നീർത്തടങ്ങൾക്കു സമീപം ജീവിക്കുന്നതിനാൽ മത്സ്യങ്ങളും തവളകളും പല്ലികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ഇടയ്ക്ക് വലുപ്പം കുറഞ്ഞ പാമ്പുകളേയും ആഹാരമാക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com