പരിസര ശുചിത്വം ഓർമിപ്പിച്ച് പ്രധാനമന്ത്രിയുടെ പ്ലോഗിങ്; എന്താണ് പ്ലോഗിങ്?

 PM Narendra Modi's 'plogging' on Mamallapuram beach
SHARE

ഉച്ചകോടിയുടെ തിരക്കിനിടയിലും സ്വച്ഛതാ പാഠം മറക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാബലിപുരത്തെ പ്രഭാത സവാരിക്കിടെ താജ് ഫിഷർമെൻസ് കോവ് റിസോർട്ടിനു സമീപത്തെ കടൽത്തീരത്തു നിന്ന് പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും ശേഘരിച്ചു കവറിലാക്കി ഹോട്ടൽ ജീവനക്കാരനെ ഏൽപ്പിക്കുന്ന രംഗം മോദി തന്നെയാണു ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

‘മഹാബലിപുരത്തെ പ്രഭാത സവാരിക്കിടയിൽ അര മണിക്കൂർ പ്ലോഗിങ് നടത്തി.ശേഖരിച്ച വസ്തുക്കൾ ഹോട്ടൽ ജീവനക്കാരൻ ജയരാജിനു കൈമാറി. നമുക്ക് പൊതു സ്ഥലങ്ങൾ വൃത്തിയായും വെടിപ്പായും സൂക്ഷിക്കാം. ആരോഗ്യ സംരക്ഷണം ഉറപ്പാക്കാം’–ഇതായിരുന്നു ട്വീറ്റ്.

ട്രാക്ക് സ്യൂട്ടും ടീഷർട്ടുമണിഞ്ഞ്, നഗ്നപാദനായി അരമണിക്കൂറോളം മോദി കടൽത്തീരത്തു ചെലവഴിച്ചു.

എന്താണ് പ്ലോഗിങ്?

സ്വീഡനിലാണ് പ്ലോഗിങ് എന്ന ആശയത്തിന്റെ തുടക്കം. പ്ലോഗിങ് എന്ന വാക്ക് സാധാരണ കേള്‍ക്കുന്ന ഒന്നല്ല. വാക്കു പോലെ തന്നെ അൽപം വ്യത്യസ്തമാണ് ആ വാക്കു കൊണ്ട് അര്‍ഥമാക്കുന്ന പ്രവർത്തിയും. പ്ലോഗിങ് എന്നാല്‍ ജോഗിങ് ആന്‍ഡ് പിക്കിങ് എന്നാണ് അർഥം. അതായത്, നടത്തത്തിനിടയിലെ മാലിന്യ നിര്‍മാര്‍ജനം.  വ്യായാമത്തിനിടയിൽ വഴിയിലെ മാലിന്യങ്ങൾ എടുത്തുമാറ്റി പരിസരം ശുചീകരിക്കുന്നതിനാണ് പ്ലോഗിങ് എന്നു പറയുന്നത് ഇതില്‍, രാവിലെയുള്ള വ്യായാമനടത്തം മുതല്‍ ട്രക്കിങ് വരെ ഉള്‍പ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA