ADVERTISEMENT

കുഴിമടിയന്മാർ മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലുമുണ്ട് എന്ന്  തെളിയിച്ചിരിക്കുകയാണ് ഒരു കുതിര.ജോലിയൊന്നും ചെയ്യാതെ വെറുതേയിരിക്കുന്നതാണ് ഈ മടിയന്മാർക്ക് ഏറെയിഷ്ടമുള്ള കാര്യം. എന്തെങ്കിലും ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ അപ്പോൾ തന്നെ മുടന്തൻ ന്യായങ്ങളുമായി മുന്നോട്ടു വരും. അല്ലെങ്കിൽ എന്തെങ്കിലും ഒഴിവുകഴിവുകൾ പറയും. ഇതൊക്കെയാണ് മടിയന്മാരുടെ പതിവ് സൂത്രങ്ങൾ.

എന്നാൽ ഈ മടിയന്മാരൊന്നും  ഒന്നുമല്ലെന്ന് തെളിയിക്കുന്നതായിരുന്നു കുതിരയുടെ പ്രവർത്തികൾ. കുതിര സവാരിക്കായി പരിശീലിപ്പിച്ച കുതിരയാണെങ്കിലും ആരും തന്റെ പുറത്തു കയറി സവാരി ചെയ്യുന്നതൊന്നും കക്ഷിക്ക് അത്ര ഇഷ്ടമല്ല. കാരണം സ്വതസിദ്ധമായ മടിതന്നെ. ഈ കുതിരസാവാരിയിൽ നിന്ന് രക്ഷപെടാൻ ജിൻജാങ് എന്ന കുതിര കണ്ടുപിടിച്ച സൂത്രപ്പണിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 

Horse Plays Dead When People Try To Ride Him

ആരെങ്കിലും കുതിരപ്പുറത്തു കയറാൻ വന്നാൽ അപ്പോൾ തന്നെ കക്ഷി അങ്ങ് കുഴഞ്ഞു വീഴും. രംഗം ഒന്നു കൊഴുപ്പിക്കാനായി മണ്ണിൽ കാലുകളിട്ടടിക്കുകയും നാവ് പുറത്തേക്കിടുകയും കൃഷ്ണമണി വട്ടത്തിൽ ചുഴറ്റുകയുമൊക്കെ ചെയ്യും. ഇത്രയും കണ്ടു കഴിഞ്ഞാൽ പിന്നെ ആരെങ്കിലും കുതിരപ്പുറത്തു കയറാൻ നിൽക്കുമോ? അപ്പോൾ തന്നെ കുതിരസവാരിക്ക് വന്നവർ സ്ഥലം കാലിയാക്കും. കുഴഞ്ഞുവീണു ചത്ത കുതിരയുടെ പുറത്ത് ആര് കയറാൻ അല്ലേ. അതു തന്നെയാണ് ജിൻജാങ് എന്ന കുതിരയുടെ ലക്ഷ്യവും. ആരും തന്റെ പുറത്ത് കയറി സവാരി ചെയ്യരുത്. കാരണം പണിയെടുക്കാനുള്ള മടി തന്നെ.

ആരു സവാരിക്കു വന്നാലും അപ്പോഴേ കുഴഞ്ഞ് വീണ് ചത്തതായി അഭിനയിച്ചു കളയും. ജിൻജാങ്ങിന്റെ ഈ കിടിലൻ അഭിനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പടരുന്നത്. 24 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com