ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിനു പിന്നിലിരുന്നു നായയുടെ യാത്ര; ചിത്രങ്ങൾ കൗതുകമാകുന്നു

Helmet-Wearing Dog From Delhi
SHARE

റോഡ് സുരക്ഷാ നിയമങ്ങൾ അനുസരിക്കാൻ മടിക്കുന്നവരാണേറെയും. പ്രത്യേകിച്ചും ഇരു ചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർ. അങ്ങനെയുള്ളവർക്കു മാതൃകയാകുയാണ് ‍ഇരുചക്രവാഹനത്തിനു പിന്നിൽ ഹെൽമറ്റും ധരിച്ചുള്ള നായയുടെ യാത്ര.

പിൻസീറ്റിലുള്ളവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിനാലാകാം നിയമം പൂർണമായും അനുസരിച്ചായിരുന്നു നഗരത്തിലൂടെയുള്ള നായയുടെയും ഉടമയുടെയും യാത്ര. ഉടമയുടെ പിന്നിൽ സ്കൂട്ടറിലായിരുന്നു ‍ഡൽഹി നഗരത്തിലെ തിരക്കേറിയ റോ‍ഡിലൂടെ നായയുടെ കിടിലൻ യാത്ര.

ഹെൽമറ്റൊക്കെ ധരിച്ച് വളരെ കൂളായി നഗരത്തിരക്കുകളൊക്കെ ആസ്വദിച്ചു യാത്ര ചെയ്യുന്ന ചിത്രം ആരാണ് പകർത്തിയതെന്ന് വ്യക്തമല്ല. കാണികളിലാരോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രം പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്. നിരവധിയാളുകളാണ് ട്വിറ്ററിലൂടെ ഈ ചിത്രം പങ്കുവച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA