മറ്റൊരു പാമ്പിനെ ഭക്ഷിച്ചുകൊണ്ടിരുന്ന കോറൽ സ്നേക്കിനെ ആക്രമിച്ച കടന്നൽ; ദൃശ്യങ്ങൾ!

 One Snake Eats Another While Getting Attacked By Wasp
SHARE

മറ്റൊരു പാമ്പിനെ ഭക്ഷിച്ചുകൊണ്ടിരുന്ന കോറൽ സ്നേക്കിനെ ആക്രമിക്കുന്ന കടന്നലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫ്ലോറിഡ സർവകലാശാലയിലെ ജീവനക്കാരിയായ ഇവാൻജലൈൻ ക്യുമിങ്സ് ആണ് വീടിന്റെ പിന്നിൽ നിന്നും ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

വീടിന്റെ പിന്നിലുള്ള റോസാച്ചെടിയിൽ ചത്തു കിടന്ന റാറ്റ് സ്നേക്കിനെ ഭക്ഷിക്കാനൊരുങ്ങുകയായിരുന്നു കോറൽ സ്നേക്ക്. കടന്നലും ചത്ത പാമ്പിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. അതിനിടയിലേക്ക് കോറൽ സ്നേക്ക് വന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാവണം കടന്നൽ പറന്നു വന്ന് കോറൽ സ്നേക്കിന്റെ ശരീരത്തിലിരുന്നു. ഇരിക്കുക മാത്രമല്ല നല്ല കുത്തും കൊടുത്തു. ആക്രമണത്തിൽ ഭയന്ന പാമ്പ്   ഭക്ഷണമുപേക്ഷിച്ച് സ്ഥലം കാലിയാക്കി.

റോസാച്ചെടിയിൽ കയറിയ റാറ്റ് സ്നേക്ക് എങ്ങനെയാണ് ചത്തതെന്ന് വ്യക്തമല്ല. എന്തായാലും പാമ്പിനെ ആക്രമിച്ചു തുരത്തിയ കടന്നലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA