പ്ലാസ്റ്റിക്കിനെതിരെ അതിമനോഹരമായ സമരവുമായി മനോഹരൻ!

Fight against plastic
SHARE

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ മലപ്പുറം എടപ്പാൾ നടുവട്ടം കടയൻകുളങ്ങര വീട്ടിൽ മനോഹരൻ  നടത്തുന്നതു മനോഹരമായൊരു സമരമാണ്. പ്ലാസ്റ്റിക് റാപ്പറും റിബണും മറ്റു ചില പാഴ്‌വസ്തുക്കളും ഉപയോഗിച്ചു പായ, പരമ്പ്, വട്ടമുറം, കൊമ്പ് മുറം , കൊട്ട, തൊപ്പിക്കുട, കാൽക്കുട, പൂവട്ട, തൊപ്പി തുടങ്ങിയ സാധനങ്ങൾ മനോഹരൻ മെടഞ്ഞുണ്ടാക്കുന്നു. തോണിയുടെയും മറ്റും മാതൃകകളും നിർമിക്കാറുണ്ട്.  തേങ്ങ പൊതിക്കൽ തൊഴിലാളിയായ മനോഹരനെ, പ്ലാസ്റ്റിക് കത്തിക്കുമ്പോഴുള്ള മലിനീകരണമാണു പ്ലാസ്റ്റിക്കിനെതിരായ പ്രവർത്തനത്തിലേക്കു നയിച്ചത്.

ദിവസവും 2 മണിക്കൂറെങ്കിലും ഇതിനു ചെലവിടും. മലപ്പുറം ജില്ലയിലെ ഒട്ടേറെ സ്കൂളുകളിൽ തന്റെ പ്രവർത്തനത്തെപ്പറ്റി ഇതിനകം മനോഹരൻ ക്ലാസെടുത്തു കഴിഞ്ഞു. നാട്ടിലെ പലരും ഇപ്പോൾ ഈ മാതൃക പിന്തുടരാറുണ്ടെന്നും മനോഹരൻ പറഞ്ഞു. ജീവിതാവസാനം വരെ പ്ലാസ്റ്റിക് മാലിന്യത്തിനൈതിരായ പ്രവർത്തനം തുടരാനാണു മനോഹരന്റെ തീരുമാനം. ഈ പ്രവർത്തനങ്ങളെ മുൻ നിർത്തി, പി.വി. തമ്പി സ്മാരക പരിസ്ഥിതി എൻഡോവ്മെന്റ് ഇന്നലെ മനോഹരനു സമ്മാനിച്ചു. ഭാര്യ ശാരദ. മക്കൾ മഹേഷ്, മുകേഷ്, രാഗേഷ്. 9656319445.

English Summary: Fight against plastic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA