കുളത്തിൽ മുങ്ങിമരിച്ച യജമാനനായി കാത്തു നിൽക്കുന്ന വളർത്തുനായ, നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങൾ!

Loyal dog waits for dead owner by the pond
SHARE

കുളത്തിൽ വഴുതിവീണു മരിച്ച യജമാനന്റെ വരവിനായി കാത്തു നിൽക്കുന്ന വളർത്തുനായയുടെ ദൃശ്യങ്ങൾ നൊമ്പരമാകുന്നു. തായ്‌ലൻഡിലെ ചാന്ദപുരിയിലാണ് സംഭവം നടന്നത്. 56 കാരനായ സോംപ്രസോങ് ശ്രിതോങ്ഖും ആണ് കൃഷിയിടം നനയ്ക്കുന്നതിനിടയിൽ കുളത്തിൽ വഴുതിവീണത്. സോംപ്രസോങ്ങിന്റെ വളർത്തുനായയും സന്തതസഹചാരിയുമായ മഹീ എന്ന നായയാണ് കുളത്തിനരികിൽ യജമാനനൻ തിരിച്ചുവരുന്നതും കാത്തിരിക്കുന്നത്. മഹിയുടെ മുന്നിൽ യജമാനന്റെ ചെരിപ്പും ടോർച്ചുമുണ്ട്. 

സോംപ്രസോങ്ങിന്റെ മൃതദേഹം സുരക്ഷാജീവനക്കാർ കണ്ടെടുത്തുവെങ്കിലും നായ ഇപ്പോഴും കുളത്തിനരികിൽ യജമാനന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും വരാതായപ്പോഴാണ് സോംപ്രസോങ്ങിന്റെ അർഥസഹോദരി കൃഷിയിടത്തിലേക്ക് അന്വേഷിച്ചു ചെന്നത്.

അവിടെയെത്തിയപ്പോഴാണ് കുളക്കരയിൽ ഇരിക്കുന്ന മഹിയും സോംപ്രസോങ്ങിന്റെ സാധനങ്ങളും ശ്രദ്ധയിൽപെട്ടത്. അപ്പോൾ തന്നെ അപകടം സംഭവിച്ചുവെന്ന് മനസ്സിലാക്കിയ അവർ ഉടൻതന്നെ എല്ലാവരേയും വിളിച്ചുകൂട്ടി. കൃഷിയിടം നനയ്ക്കാനായി പാത്രത്തിൽ വെള്ളം നിറയ്ക്കാനിറങ്ങിയപ്പോഴാവാം സോംപ്രസോങ് അപകടത്തിൽ പെട്ടതെന്നാണ് ഇവരുടെ നിഗമനം. യജമാനനായി കാത്തിരിക്കുന്ന മഹിയുടെ ദൃശ്യങ്ങൾ ആരുടേയും കണ്ണുനിറയ്ക്കുന്നതാണ്.

English Summary| Loyal dog waits for dead owner by the pond

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA