ADVERTISEMENT

ആനകൾ പൊതുവെ ബുദ്ധിയുള്ള ജീവികളാണ്.അങ്ങനെയൊരു ബുദ്ധിമാനായ കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരികുന്നത് .ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ അപൂർവ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

വൈദ്യുതവേലിയൊന്നും ആനകൾക്കൊരു തടസ്സമല്ല. അവർക്കു പോകണമെന്നു  തോന്നുന്ന സ്ഥലത്ത് ഏത് പ്രതിബന്ധവും മറികടന്ന് ആനകളെത്തും എന്നതിന് ഉദാഹരണമാണ് ഈ ദൃശ്യങ്ങൾ. 5 കിലോവോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതവേലി ബുദ്ധിപരമായി തകർത്തായിരുന്നു ഒരു കാട്ടുകൊമ്പന്റെ മുന്നേറ്റം. 

തുമ്പിക്കൈ വൈദ്യുത കമ്പികളിൽ തട്ടാതെ സൂക്ഷിച്ച് ഇടയ്ക്കുള്ള കമ്പി ചുറ്റിയിരിക്കുന്ന തടിക്കഷണം ആദ്യം പിഴുതെടുത്തു. ഇതുമെല്ലെ തറയിലേക്ക് ചായ്ച്ചശേഷം കമ്പികളിലൊന്നും കാലുകൾ തട്ടാതെ സൂക്ഷിച്ചു കടന്നുപോകുന്നതും ദൃശ്യങ്ങവിൽ വ്യക്തമാണ്. സുശാന്ത നന്ദ പങ്കുവച്ച ദൃശ്യങ്ങൾ പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി. നിരവധിയാളുകൾ ഈ ദൃശ്യങ്ങൾ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ആനയുടെ അസാധാരണ ബുദ്ധിശക്തി പ്രകീർത്തിച്ചുകൊണ്ട് നിരവധി അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്.

ചെറിയ ചുള്ളിക്കമ്പും വള്ളിയുമൊക്കെ ഉപയോഗിച്ച് വൈദ്യുതി പ്രവഹിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന മിടുക്കൻമാരും ആനകളുടെ കൂട്ടത്തിലുണ്ടെന്ന് മറ്റൊരു വിഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ട് സുശാന്ത നന്ദ വ്യക്തമാക്കി.

English Summary: Clever elephant breaks electric fence, carefully walks over it to go to other side

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com