തലയിൽ വാലുമായി ജനിച്ച നായ്ക്കുട്ടി; അപൂർവ ദൃശ്യങ്ങൾ!

The Puppy Born With An Extra Tail On His Head
SHARE

തലയിൽ വാലുമായി ജനിച്ച നായ്ക്കുട്ടിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. നായ്ക്കുട്ടിയുടെ നെറ്റിയുടെ നടുവിലാണ് ഈ അധിക വാലിന്റെ സ്ഥാനം.യുഎസിലെ മിസൗറിയിൽ നിന്നാണ് 10 ആഴ്ച മാത്രം പ്രായമുള്ള ഈ നയ്ക്കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

മാക്സ് മിഷൻ എന്ന മൃഗസംരക്ഷണ സംഘടനയാണ് ഈ നായ്ക്കുട്ടിയുടെ സംരക്ഷണമേറ്റെടുത്തത്. നർവാൾ എന്നാണ് ഏറെ പ്രത്യേകതയുള്ള ഈ നായ്ക്കുട്ടിക്ക് അധികൃതർ നൽകിയിരിക്കുന്ന പേര്. തലയിൽ വാലുള്ള നായ്ക്കുട്ടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം ജനശ്രദ്ധനേടിയത്.

നെറ്റിയുടെ നടുവിൽ മുളച്ചുവന്ന വാല് നായ്ക്കുട്ടിക്ക് അസ്വസ്ഥതയോ വേദനയോ ഒന്നും ഉണ്ടാക്കുന്നില്ലെന്ന് മാക്സ് മിഷന്റെ വക്താവായ റോഷ്‌ലെ സ്റ്റീഫൻ വ്യക്തമാക്കി. ഈ വാലുകൊണ്ട് നർവാളിന് യാതൊരു ബുദ്ധിമുട്ടുമില്ല. മറ്റു നായ്ക്കുട്ടികളെ പോലെ തന്നെ ഏറെനേരം ഓടിക്കളിക്കാനും മറ്റും സാധിക്കുന്നുണ്ട്. ഈ വാല് കൊണ്ട് നർവാളിന് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പരിശോധിക്കാനായി മൃഗഡോക്ടറേയും സമീപിച്ചിരുന്നു. 

തന്റെ 16 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയ്ക്ക് ഇങ്ങനെയൊരു നായ്ക്കുട്ടിയെ കാണുന്നത് ആദ്യമായാണെന്ന് ഡോക്ടറും വ്യക്തമാക്കി.ജനിതകപരമായ വൈകല്യമാകാം ഈ അധിക വാലിനു പിന്നിലെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം.ഇതുമൂലം നർവാളിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും അതുകൊണ്ട് തന്നെ ശസ്ത്രക്രിയയിലൂടെ വാല് നീക്കം ചെയ്യേണ്ടതില്ലെന്നുമാണ് ഡോക്ടറുടെ അഭിപ്രായം.

എന്തായാലും മാക്സ് മിഷൻ ഇപ്പോൾ നർവാളിനെ ദത്തു നൽകാൻ തീരുമാനിച്ചിട്ടില്ല. നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും കുറച്ചുകൂടി വളർന്ന ശേഷം ഈ അധിക വാൽ ബുദ്ധിമുട്ടുണ്ടാകുമോയെന്ന് നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. 

English Summary: The Puppy Born With An Extra Tail On His Head

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA