ഇപ്പോ ശരിയാക്കിത്തരാം, ഷൂവിനുള്ളിൽ കയറാൻ പൂച്ചക്കുഞ്ഞിന്റെ പെടാപ്പാട്; ചിരിപടർത്തുന്ന ദൃശ്യങ്ങൾ!

urious kittens become literal 'pusses in boots
SHARE

ഉടമയുടെ ഷൂവിനുള്ളിൽ കയറി കിടക്കാൻ ശ്രമിക്കുന്ന പൂച്ചക്കുഞ്ഞിന്റെ ദൃശ്യങ്ങൾ തരംഗമാകുന്നു. ഷൂസുകളിലൊന്നിൽ മറ്റൊരു പൂച്ചക്കുട്ടി സുഖമായുറങ്ങുന്നത് കണ്ടിട്ടാണ് കക്ഷി പരിശ്രമം തുടങ്ങിയത്. ഏറെനേരം പെടാപ്പാട് പെട്ടിട്ടും പൂച്ചക്കുഞ്ഞിന് ഷൂവിനകത്ത് കടക്കാനായില്ല. എന്നാൽ അങ്ങനെ തോറ്റു പിൻമാറാനൊന്നും പൂച്ചക്കുട്ടി തയാറായിരുന്നില്ല.

തല ഷൂവിനകത്തേക്കിട്ടും പുറത്തേക്കിട്ടുമൊക്കെ പരിശ്രമിച്ചിട്ടും ഫലം കണ്ടില്ല. ഒരു ഘട്ടത്തിൽ പരിശ്രമിച്ചു മടുത്തിട്ട് ഷൂവിനുമുകളിൽ നിരാശനായിരിക്കുന്ന പൂച്ചക്കുഞ്ഞിനേയും കാണാം. പിന്നീടും പരിശ്രമം തുടർന്ന പൂച്ചക്കുട്ടിയുടെ ശ്രമങ്ങൾ ഫലം കണ്ടു. ഒടുവിൽ പൂച്ചക്കുട്ടിയും ഷൂവിനകത്തു കയറി. ഏറെനേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ വിജയശ്രീലാളിതനായി ഷൂവിനുള്ളിലിരുന്ന പൂച്ചക്കുട്ടിയെ തൊട്ടടുത്തു കിടക്കുന്ന ഷൂവിനരികിലേക്ക് നീക്കിവയ്ക്കുന്നതും കാണാം.

തോറ്റു പിൻമാറാതെ പഠിച്ച പണി പതിനെട്ടും പയറ്റി ഷൂവിനുള്ളിൽ കയറിപ്പറ്റിയ പൂച്ചക്കുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA