നീന്തൽക്കുളത്തിൽ നിന്ന് ഇരയുമായി നീങ്ങുന്ന പാമ്പ്; ചിത്രങ്ങൾ കൗതുകമാകുന്നു!

Homeowner stunned after sneaky snake grabs lizard
SHARE

നീന്തൽക്കുളത്തിൽ വീണ പല്ലിയെ പിടിച്ച് സാഹസികമായി മടങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലാണ് സംഭവം നടന്നത്. മെലാനി ഒട്ടാവ എന്ന യുവതിയുടെ വീടിനു പിന്നിലുള്ള നീന്തൽക്കുളത്തിലാണ് ഇരയെ പിടിക്കാനായി പാമ്പെത്തിയത്.

 Homeowner stunned after sneaky snake grabs lizard

മെലാനിയും രക്ഷിതാക്കളും  വീടിനു പിന്നിൽ വിശ്രമിക്കുമ്പോഴായിരുന്നു പാമ്പിന്റെ ഇര പിടുത്തം. നീന്തൽക്കുളത്തിൽ ഇഴഞ്ഞിറങ്ങി പല്ലിയേയും വായിലാക്കി ഏറെ പണിപ്പെട്ടാണ് പാമ്പ് തിരികെ കരയിലേക്ക് കയറിയത്. ഇരയേയും വായിലാക്കി തിരിച്ചു കയറുമ്പോൾ തൊട്ടുമുന്നിലുണ്ടായിരുന്ന ചെറിയ മതിലും പാമ്പിന് തടസ്സമായി. അതുകൊണ്ട് തന്നെ വാൽ ഇഷ്ടികയുടെ ഇടയിൽ ഇറുകിപ്പിടിച്ച് തലതിരി‍ഞാണ് തടസ്സം മറികടന്നത്. 

 Homeowner stunned after sneaky snake grabs lizard

ഇരയെ വായിൽ നിന്നു താഴെ കളയാതെ കരയിലേക്ക് കയറിയ പാമ്പ് സമീപത്തുണ്ടായിരുന്ന കുറ്റിച്ചെടികള്‍ക്കിടയിലേക്ക് മറഞ്ഞു. മെലാനിയാണ് പാമ്പിന്റെ ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. 

English Summary: Homeowner stunned after sneaky snake grabs lizard

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA